Advertisment

​ഗൂ​ഗിൾ മാപ്പ് ചതിച്ചു;  പണിതീരാത്ത പാലത്തില്‍ നിന്ന് കാർ  താഴേക്ക് വീണ്; മുന്നുപേർക്ക് ദാരുണാന്ത്യം; സംഭവം ഉത്തർപ്രദേശിൽ

New Update
R

 ലഖ്‌നോ: ഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ യാത്ര ചെയ്ത മൂവര്‍സംഘം പണിതീരാത്ത പാലത്തില്‍ നിന്ന് താഴേക്ക് വീണ് മരിച്ചു. കാര്‍ യാത്രക്കാരായ മെയിന്‍പുരി സ്വദേശി കൗശല്‍കുമാര്‍, ഫറൂഖാദ് സ്വദേശികളായ വിവേക് കുമാര്‍, അമിത് കുമാര്‍ എന്നിവരാണ് മരിച്ചത്. 

Advertisment

ഉത്തര്‍പ്രദേശിലെ ബറെയ്‌ലിയില്‍ പണിതീരാത്ത പാലത്തില്‍ ശനിയാഴ്ച രാത്രി ആയിരുന്നു അപകടം. ബറെയ്‌ലിയെയും ബദാവൂന്‍ ജില്ലയെയും ബന്ധിപ്പിച്ചുകൊണ്ട് രാംഗംഗ നദിക്ക് കുറുകെ പണിയുന്ന പാലത്തിലാണ് അപകടം. മണല്‍ത്തിട്ടയില്‍ വീണ കാര്‍ തകര്‍ന്നനിലയില്‍ ഞായറാഴ്ച രാവിലെ പ്രദേശവാസികളാണ് കണ്ടത്. കാറിനകത്ത് മൂന്നുപേരെ മരിച്ച നിലയിലും കണ്ടെത്തി.

ദതാഗഞ്ചില്‍ നിന്ന് ഫരീദ്പൂരിലേക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്നവരെന്നും ഗൂഗിള്‍ മാപ് ഉപയോഗിച്ച് വഴിനോക്കിയാണ് പോയിരുന്നതെന്നും പൊലീസ് സ്ഥിരീകരിച്ചു. പാലം പണിതീരാതെ കിടക്കുകയായിരുന്നെന്ന വിവരം ഇവര്‍ക്ക് അറിയാന്‍ സാധിച്ചില്ല. വേഗതയില്‍ വന്ന കാര്‍ പാലം അവസാനിക്കുന്നിടത്ത് നിര്‍ത്താന്‍ ഡ്രൈവര്‍ക്കും കഴിഞ്ഞില്ല.

 ഇതോടെ, പാലത്തില്‍ നിന്ന് 25 അടി താഴേക്ക് വീണ് മൂവരും മരിക്കുകയായിരുന്നു. നേരത്തെ ഇവിടെയുണ്ടായിരുന്ന പാലം 2022ലെ പ്രളയത്തില്‍ തകര്‍ന്നുപോയിരുന്നു. പാലത്തിന്റെ പുനര്‍നിര്‍മാണം തുടങ്ങിയെങ്കിലും പണി പൂര്‍ത്തിയായിരുന്നില്ല.

Advertisment