ലഖ്നോ: ഉത്തർ പ്രദേശ് സംഭലിൽ ശാഹി ജമാ മസ്ജിദിലെ സർവേക്കിടെയുണ്ടായ സംഘർഷത്തിനും വെടിവെപ്പിനും ശേഷം പൊലീസ് വേട്ട. ചൊവ്വാഴ്ച വാർത്തസമ്മേളനം നടത്തി ഇറങ്ങുംവഴി മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് സഫർ അലിയെ കസ്റ്റഡിയിലെടുത്ത പൊലീസ് സംഘർഷം അഴിച്ചുവിട്ടെന്ന് ആരോപിച്ച് ഒരേ സമുദായക്കാരായ 25 പേരെ അറസ്റ്റ് ചെയ്തു.
സംഭലിൽനിന്നുള്ള സമാജ്വാദി പാർട്ടി എം.പി സിയാഉ റഹ്മാൻ ബർഖ്, പാർട്ടി എം.എൽ.എ ഇഖ്ബാൽ മഹ്മൂദിന്റെ മകൻ നവാബ് സുഹൈൽ ഇഖ്ബാൽ തുടങ്ങിയ ആറുപേർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 2750 പേർക്കുമെതിരെ കേസെടുത്തു.