Advertisment

'മുസ്ലിം സ്ത്രീകൾ ബ്യൂട്ടി പാർലറുകൾ സന്ദർശിക്കരുത്...': വിചിത്ര പ്രസ്താവനയുമായി യുപി പുരോഹിതൻ

New Update
up

സഹറൻപൂർ: മുസ്ലീം സ്ത്രീകൾ പുരുഷന്മാർ ജോലി ചെയ്യുന്ന ബ്യൂട്ടി പാർലറുകളിൽ പോകുന്നത് ഒഴിവാക്കണമെന്ന് ഉത്തർപ്രദേശിലെ സഹറൻപൂർ ജില്ലയിലെ ഒരു പുരോഹിതൻ. ഇത്തരം പാർലറുകളിൽ സ്ത്രീകൾക്ക് മേക്കപ്പ് ചെയ്യുന്നത് വിലക്കപ്പെട്ടതും നിയമവിരുദ്ധവുമാണെന്നും മുഫ്തി അസദ് കാസ്മി എന്ന പുരോഹിതൻ പറഞ്ഞു.

Advertisment

മുസ്ലീം സ്ത്രീകൾ പുരുഷന്മാർ ജോലി ചെയ്യുന്ന ബ്യൂട്ടി പാർലറുകൾ സന്ദർശിക്കുന്നത് ഒഴിവാക്കണം. പകരം സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന സലൂണുകൾ തിരഞ്ഞെടുക്കണമെന്നുമായിരുന്നു കാസ്മിയുടെ വിചിത്ര പ്രസ്താവന.  

തന്റെ പുരികങ്ങൾക്ക് ആകൃതിയുണ്ടെന്ന് അറിഞ്ഞ് സൗദി അറേബ്യയിൽ നിന്ന് ഫോണിലൂടെ ഭർത്താവ് മുത്തലാഖ് ചൊല്ലിയതായി കാൺപൂരിൽ നിന്നുള്ള യുവതി കഴിഞ്ഞ മാസം പോലീസിൽ പരാതി നൽകിയിരുന്നു.

തന്റെ ഭർത്താവ് പഴയ ചിന്താ​ഗതിക്കാരനാണെന്നും തന്റെ ഫാഷൻ രീതികളോട് അദ്ദേഹം എതിർപ്പ് പ്രകടിപ്പിച്ചിരുന്നതായും യുവതി പോലീസിനോട് പറഞ്ഞു. വീഡിയോ കോൾ ചെയ്യുന്നതിനിടെയിലാണ് തന്റെ ആകൃതിയിലുള്ള പുരികങ്ങൾ ഭർത്താവ് ശ്രദ്ധിച്ചതെന്ന് ഗുൽസൈബ പറഞ്ഞു.

അയാൾ അവളെ ചോദ്യം ചെയ്യുകയും ദേഷ്യപ്പെടുകയും വീഡിയോ കോളിലൂടെ മൂന്ന് തവണ തലാഖ് ചൊല്ലിയതായും സ്ത്രീയുടെ പരാതിയിൽ പറഞ്ഞു. 

Advertisment