/sathyam/media/media_files/E32V2sdccxmcrnciiVdQ.jpg)
ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറില്‍ അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച വിദ്യാര്‍ത്ഥിയെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റി. ഷാപൂരിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്കാണ് വിദ്യാര്‍ത്ഥിയെ മാറ്റിയത്. കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുത്തതായി ജംഇയ്യത്തുല്‍ ഉലമയെ ഹിന്ദ് അറിയിച്ചു.
അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു എങ്കിലും ഒരു നടപടിയും ഇതുവരെയും സ്വീകരിച്ചില്ല. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസ് എടുത്തെങ്കിലും അധ്യാപികയെ ചോദ്യം ചെയ്യാന്‍ പോലും വിളിച്ചില്ല. ഇതില്‍ അമര്‍ഷം ശക്തമാണ്. അതിനിടെ ഇന്നലെ അധ്യാപിക സംഭവത്തില്‍ മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. സംഭവിച്ചതില്‍ തനിക്ക് നാണക്കേട് ഇല്ലെന്നായിരുന്നു തൃപ്ത ത്യാഗിയുടെ നിലപാട്. എന്നാല്‍ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ശക്തമായതിനൊടുവില്‍ മാപ്പ് പറയുകയായിരുന്നു.
മുസ്ലിം വിദ്യാര്‍ഥികളെ ഉപദ്രവിക്കണമെന്ന് ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. ഹിന്ദു-മുസ്ലിം വിഷയമായി സംഭവത്തെ കാണരുത്. പല മുസ്ലിം കുട്ടികളെയും സൗജന്യമായാണ് പഠിപ്പിക്കുന്നതെന്നും വീഡിയോയിലൂടെ അധ്യാപിക അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us