New Update
/sathyam/media/media_files/wKJic0MciFtA1AJx6rJM.jpg)
ലക്നോ: ഉത്തർപ്രദേശിൽ നൂഡിൽസ് കഴിച്ചതിന് പിന്നാലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട 12കാരൻ മരിച്ചു. വീട്ടിലെ അഞ്ച് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisment
പുരൻപൂരിലാണ് സംഭവം. ചോറും നൂഡിൽസും കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നമുണ്ടായത്. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അവർ ഒരു സ്വകാര്യ ആശുപത്രിയിൽ പോയി ചികിത്സ തേടി.
ആരോഗ്യനില നില മെച്ചപ്പെട്ടതിനെ തുടർന്ന് അടുത്ത ദിവസം വീട്ടിലേക്ക് മടങ്ങിയെങ്കിലും അതേ രാത്രി അവർക്ക് വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്നാണ് 12 കാരൻ മരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.