പ്രണയം നിരസിച്ചു; പെണ്‍കുട്ടിയെ വെടിവച്ചു വീഴ്ത്തി യുവാവ്

പരീക്ഷ കഴിഞ്ഞ് പെണ്‍കുട്ടി കോളേജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ പ്രതി വീണ്ടും സംസാരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇര വിസമ്മതിച്ചതോടെ രോഹിത് പിസ്റ്റള്‍ എടുത്ത് വെടിവയ്ക്കുകയായിരുന്നു.

New Update
gunUntitled.k.jpg

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ പ്രണയം നിരസിച്ചതിന്റെ പേരില്‍ 20 വയസ്സുകാരിയെ യുവാവ് വെടിവച്ചു വീഴ്ത്തി. ജൂണ്‍ ആറിനാണ് സംഭവം.

Advertisment

വെടിയേല്‍ക്കുന്നതിന് മുമ്പ് പെണ്‍കുട്ടി പ്രതിയായ രോഹിതില്‍ നിന്ന് പിസ്റ്റള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വനിതാ കോളജിലെ രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കഴിഞ്ഞ അഞ്ചാറു മാസമായി പ്രതി ശല്യം ചെയ്തുവരികയായിരുന്നു. തന്നോട് സംസാരിക്കാന്‍ പെണ്‍കുട്ടിയോട് ഇയാള്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചതോടെ പകയായി.

പരീക്ഷ കഴിഞ്ഞ് പെണ്‍കുട്ടി കോളേജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ പ്രതി വീണ്ടും സംസാരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇര വിസമ്മതിച്ചതോടെ രോഹിത് പിസ്റ്റള്‍ എടുത്ത് വെടിവയ്ക്കുകയായിരുന്നു.

സിസിടിവിയില്‍, ഇരയെ വെടിവയ്ക്കുന്നതിന് മുമ്പ് പ്രതിയില്‍ നിന്ന് പിസ്റ്റള്‍ തട്ടിയെടുക്കാന്‍ പെണ്‍കുട്ടി ശ്രമിക്കുന്നത് ദൃശ്യമാണ്. പെണ്‍കുട്ടി ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

സംഭവത്തിന് മുമ്പ്, രോഹിതും സുഹൃത്തുക്കളും തെരുവില്‍ അരാജകത്വം സൃഷ്ടിക്കുകയും പെണ്‍കുട്ടിയുടെ വീടിന് പുറത്ത് ആയുധങ്ങളുമായി എത്തുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Advertisment