ഇരട്ടി വേതനം, ഒപ്പം യാത്രാ സൗകര്യവും സിസിടിവി നിരീക്ഷണവും. സ്ത്രീകളുടെ രാത്രി ഷിഫ്റ്റിൽ സുപ്രധാന ഉത്തരവുമായി യുപി സർക്കാർ

വനിതാ ജീവനക്കാർക്ക് ആഴ്ചയിൽ ആറ് ദിവസം വരെ ജോലി ചെയ്യാം.

New Update
FACTORYKB-1

 ലഖ്നൗ: രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ വേതനവും സുരക്ഷയും സംബന്ധിച്ച് സുപ്രധാന ഉത്തരവുമായി ഉത്തർപ്രദേശ് സർക്കാർ. 

Advertisment

സ്ത്രീകൾക്ക് സമ്മതമാണെങ്കിൽ രാത്രി 7 മണി മുതൽ രാവിലെ 6 മണി വരെയുള്ള സമയത്ത് രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യാം എന്നാണ് യോഗി ആദിത്യനാഥ് സർക്കാർ ഇറക്കിയ ഉത്തരവിൽ പറയുന്നത്. 

രാത്രി ഷിഫ്റ്റിൽ ഇരട്ടി വേതനം, സിസിടിവി നിരീക്ഷണം, യാത്രാ സൗകര്യം, സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യം എന്നിവ നിർബന്ധമാണെന്ന് ഉത്തരവിൽ പറയുന്നു.

വ്യവസായ മേഖലയിൽ ഉൾപ്പെടെ ഉത്തരവ് ബാധകമാണ്. തൊഴിലിടങ്ങളിൽ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടാണ് ഉത്തരവെന്ന് യു.പി സർക്കാർ അറിയിച്ചു. 

വനിതാ ജീവനക്കാർക്ക് ആഴ്ചയിൽ ആറ് ദിവസം വരെ ജോലി ചെയ്യാം. കൂടാതെ ഓവർടൈം പരിധി 75 മണിക്കൂറിൽ നിന്ന് 144 മണിക്കൂറായി വർദ്ധിപ്പിച്ചു. ഇതിന് ഇരട്ടി വേതനം നൽകണം.

Advertisment