പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബലാത്സംഗം ചെയ്തു; ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് പെണ്‍കുട്ടി

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് കരുതുന്നത്.

New Update
G

ലഖ്‌നൗ: സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബലാത്സംഗത്തിനിരയാക്കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ദേവേന്ദ്ര കുമാര്‍ മിശ്രയാണ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ വച്ച് ബലാത്സംഗം ചെയ്തത്. 2024 ജൂണ്‍ 6 നായിരുന്നു സംഭവം.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് കരുതുന്നത്.

സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിടികൂടാന്‍ പൊലീസ് എത്തിയതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് യുവാവിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീഡിയോ വൈറലായതോടെ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൊഖ്രാജ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ പ്രതിയായ പ്രിന്‍സിപ്പലിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Advertisment