ഫോണില്‍ സമയം കൂടുതല്‍ ചെലവഴിക്കുന്നത് ചോദ്യം ചെയ്തു; ഭര്‍ത്താവിനെ മയക്കി കട്ടിലില്‍ കിടത്തി മര്‍ദിച്ചവശനാക്കി ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച് ഭാര്യ

33കാരിയായ ബേബി യാദവിനെ 2007ലാണ് പ്രദീപ് വിവാഹം കഴിച്ചത്. എല്ലാ ദിവസവും ഭാര്യ ആരോടെങ്കിലും മൊബൈല്‍ ഫോണില്‍ സംസാരിക്കും. News | ലേറ്റസ്റ്റ് ന്യൂസ് | Delhi | ദേശീയം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
H

ലഖ്നൗ: കൂടുതല്‍ സമയവും ഫോണില്‍ ചെലവഴിക്കുന്നത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ മയക്കി കട്ടിലില്‍ കിടത്തി മര്‍ദിച്ചവശനാക്കി ഷോക്കടിപ്പിച്ച് കൊല്ലാന്‍ യുവതിയുടെ ശ്രമം. അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ച 14 വയസുള്ള മകനും മര്‍ദനമേറ്റു.  ഉത്തര്‍പ്രദേശിലാണ് സംഭവം. 

Advertisment

പരിക്ക് പറ്റിയ പ്രദീപ് സിംഗ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. 33കാരിയായ ബേബി യാദവിനെ 2007ലാണ് പ്രദീപ് വിവാഹം കഴിച്ചത്. എല്ലാ ദിവസവും ഭാര്യ ആരോടെങ്കിലും മൊബൈല്‍ ഫോണില്‍ സംസാരിക്കും.

അതിനെ എതിര്‍ക്കുകയും വീട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തു. അവര്‍ പറഞ്ഞത് പ്രകാരം ഭാര്യയുടെ ഫോണ്‍ എടുത്ത് പരിശോധിച്ചു. ഇതാണ് പ്രകോപനം ഉണ്ടാക്കുകയും മര്‍ദിക്കുകയും ചെയ്തതെന്ന് ഭര്‍ത്താവ് പറഞ്ഞു.

Advertisment