യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് സമീപം തീകൊളുത്തി യുവതിയുടെ ആത്മഹത്യാ ശ്രമം

ഹരിയാന നാടോടി ഗായകന്‍ ഉത്തര്‍ കുമാറിനെതിരെ രണ്ട് മാസത്തിലേറെ മുമ്പ് ബലാത്സംഗ പരാതി നല്‍കിയ നോയിഡയില്‍ നിന്നുള്ള സ്ത്രീയാണ് ആത്മഹത്യാ ശ്രമം നടത്തിയത്.

New Update
Untitled

ഡല്‍ഹി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് സമീപം തീകൊളുത്തി യുവതിയുടെ ആത്മഹത്യാ ശ്രമം.

Advertisment

ഹരിയാന നാടോടി ഗായകന്‍ ഉത്തര്‍ കുമാറിനെതിരെ രണ്ട് മാസത്തിലേറെ മുമ്പ് ബലാത്സംഗ പരാതി നല്‍കിയ നോയിഡയില്‍ നിന്നുള്ള സ്ത്രീയാണ് ആത്മഹത്യാ ശ്രമം നടത്തിയത്.


കേസില്‍ പോലീസ് നിഷ്‌ക്രിയത്വം ആരോപിച്ച് വെള്ളിയാഴ്ചയാണ് ലഖ്നൗവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് സമീപം യുവതി സ്വയം തീകൊളുത്തിയത്.


മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് നിലയുറപ്പിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് സ്ത്രീയെ തടഞ്ഞുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പിന്നീട് ഗൗതംപള്ളി പോലീസിന് യുവതിയെ കൈമാറി. അവര്‍ സംഭവത്തെക്കുറിച്ച് ഗാസിയാബാദിലെ പോലീസിനെ അറിയിച്ചു. അവിടെയാണ് ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Advertisment