നാലുവയസ്സുകാരനായ മകനെ കഴുത്തറുത്ത് കൊന്നു; മൃതദേഹം അടുപ്പില്‍ വച്ച് കത്തിക്കാന്‍ ശ്രമിച്ച അമ്മ അറസ്റ്റില്‍

ആദേശ് ദേവിയുടെ ഭര്‍ത്താവ് കപില്‍ കുമാര്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മകന്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. News | ലേറ്റസ്റ്റ് ന്യൂസ് | Delhi | ദേശീയം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
up Untitledm77.jpg

ഡല്‍ഹി: നാലുവയസ്സുകാരനായ മകനെ കഴുത്തറുത്ത് കൊന്ന ശേഷം മൃതദേഹം അടുപ്പില്‍ വച്ച് കത്തിക്കാന്‍ ശ്രമിച്ച അമ്മ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

Advertisment

മാനസിക രോഗിയായ യുവതി നാല് വയസ്സുള്ള മകനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആദ്യം കുഞ്ഞിന്റെ കഴുത്ത് മുറിച്ചശേഷം വീടിനുള്ളിലെ അടുപ്പില്‍ വെച്ച് മൃതദേഹം കത്തിക്കാനും യുവതി ശ്രമിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയായ ആദേശ് ദേവിയെ അറസ്റ്റ് ചെയ്തു.

ആദേശ് ദേവിയുടെ ഭര്‍ത്താവ് കപില്‍ കുമാര്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മകന്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവം കണ്ട് ഞെട്ടിയ കപില്‍ കുമാര്‍ ഉടന്‍ തന്നെ സഹായത്തിനായി കുടുംബാംഗങ്ങളെ വിളിച്ചു. കുടുംബാംഗങ്ങള്‍ എത്തിയതോടെ യുവതി ചട്ടുകവുമായി അവരെയും ഭര്‍ത്താവിനെയും വീട്ടില്‍ നിന്ന് ഓടിച്ചു.

കുമാറാണ് സംഭവം പോലീസിനെ അറിയിച്ചത്. അഡീഷണല്‍ പോലീസ് സൂപ്രണ്ട് രാം അര്‍ജും സര്‍ക്കിള്‍ ഓഫീസര്‍ ചാന്ദ്പൂര്‍ ഭരത് സോങ്കറും സംഭവസ്ഥലത്തെത്തി. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ദേവിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

Advertisment