/sathyam/media/media_files/95zWybZZH5mz3gkIZes6.jpg)
ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിക്ക് എട്ടു തവണ വോട്ടു ചെയ്ത പതിനാറുകാരൻ അറസ്റ്റിൽ. ബിജെപി പ്രവർത്തകനായ ഗ്രാമമുഖ്യന്റെ മകനാണ് പിടിയിലായത്.
സംഭവത്തിൽ പോളിങ് ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ബൂത്തിൽ റീപോളിങ് നടത്തുമെന്നും യുപി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.
രാജന്‍ സിങ് എന്നയാളായിരുന്നു എട്ടു തവണ ബിജെപിക്ക് വോട്ട് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ വോട്ടര്‍ ഫാറൂഖാബാദ്.
ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി മുകേഷ് രാജ്പുത്തിനായി എട്ടു തവണ വോട്ടു ചെയ്യുന്നത് വ്യക്തമായിരുന്നു. വിഡിയോ പുറത്ത് വന്നതിനു പിന്നാലെ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും രംഗത്ത് വന്നിരുന്നു.
തിരഞ്ഞെടുപ്പ് കമ്മിഷൻ ഉറക്കണമുണരണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. ബിജെപിയുടെ ബൂത്ത് കമ്മിറ്റി കൊള്ളസംഘമായി എന്നും അഖിലേഷ് പ്രതികരിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us