വിശാഖപട്ടണം: ഓസ്‌ട്രേലിയയുമായുള്ള ഫൈനൽ മത്സരത്തിൽ ആറു വിക്കറ്റിനാണ് ഇന്ത്യ ഇന്നലെ പരാജയപ്പെട്ടത്. ഇതോടെ നിരാശയിലാണെങ്കിലും രാജ്യത്തിന് അഭിമാനമായ ടീം ഇന്ത്യയ്‌ക്ക് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ലോകകപ്പിലെ ഫൈനലിലെ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ വേദനാജനകമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടി രേഖ ഭോജ്. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് താരം ദുഃഖം രേഖപ്പെടുത്തിയത്. ‘ഹൃദയം തകർന്നത് പോലെ, എങ്കിലും എന്റെ ഭാരതം മഹത്തരമാണ്, ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവച്ചു. ജയ്ഹിന്ദ്’– എന്നാണ് തെലുങ്ക് നടി രേഖ ഭോജ് കുറിച്ചത്.
ഇന്ത്യ മൂന്നാം ലോക കിരീടം ചൂടിയാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് കഴിഞ്ഞ ദിവസം ഇവർ പറഞ്ഞിരുന്നു. ഫേസ്ബുക്കിൽ പോസ്റ്റിലൂടെയായിരുന്നു നടിയുടെ പ്രഖ്യാപനം. എന്നാൽ നടിയുടെ പ്രഖ്യാപനം വിവാദത്തിലായിരുന്നു. ഒരു പ്രഖ്യാപനത്തോടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധപിടിച്ചു പറ്റാന്‍ നടിക്ക് കഴിഞ്ഞു എന്നാണ് ആരാധകരുടെ വാദം. അവര്‍ അതിന് വേണ്ടിയാണ് ഈ വിവാദ പ്രസ്താവന നടത്തിയതെന്നുമായിരുന്നു വിമർശനം.
എന്നാൽ വിമര്‍ശനം ശക്തമായതോടെ നടി തന്നെ ഇതിന് വിശദീകരണവുമായി രംഗത്തെത്തി. ഇന്ത്യന്‍ ടീമിനോടുള്ള സ്‌നേഹവും ആരാധനയും പ്രകടിപ്പിക്കാനാണ് ശ്രമിച്ചതെന്നായിരുന്നു നടിയുടെ വിശദീകരണം. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമായ നടിയാണ് രേഖ. ചില റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.