Advertisment

വിവാഹ സല്‍ക്കാരത്തിനിടെ രസഗുള തീര്‍ന്നതിനെ ചൊല്ലി തര്‍ക്കം; ആറു പേര്‍ക്ക് പരിക്ക്

ഞായറാഴ്ച അർധരാത്രി ഷംസാബാദ് മേഖലയിലാണ് സംഭവം നടന്നത്.

New Update
1398478-rasgullas.webp

ആഗ്ര: ഉത്തര്‍പ്രദേശില്‍ വിവാഹ സല്‍ക്കാരത്തിനിടെ രസഗുള തീര്‍ന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് തിങ്കളാഴ്ച അറിയിച്ചു.

ഞായറാഴ്ച അർധരാത്രി ഷംസാബാദ് മേഖലയിലാണ് സംഭവം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അവരുടെ നില തൃപ്തികരമാണെന്നും പൊലീസ് വ്യക്തമാക്കി. ''സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു, കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ കഴിയുന്നവർ അപകടനില തരണം ചെയ്തതായി'' ഷംസാബാദ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അനിൽ ശർമ്മ പറഞ്ഞു.

ബ്രിജ്‌ഭാൻ കുശ്‌വാഹയുടെ വസതിയിൽ നടന്ന വിവാഹച്ചടങ്ങാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രസഗുള തീര്‍ന്നതിനെ ചൊല്ലി ഒരാള്‍ അഭിപ്രായം പറഞ്ഞതാണ് വാക്കുതര്‍ക്കത്തിന് ഇടയാക്കിയത്. ഭഗവാൻ ദേവി, യോഗേഷ്, മനോജ്, കൈലാഷ്, ധർമ്മേന്ദ്ര, പവൻ എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ എത്മാദൂരിലെ ഒരു വിവാഹച്ചടങ്ങിനിടെ മധുരപലഹാരം തീര്‍ന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

#wedding
Advertisment