New Update
/sathyam/media/media_files/2025/05/14/0H9oL8FLjAHpCx4i8Mh2.jpg)
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഇന്ന് മന്ത്രിസഭാ യോഗം ചേരും. 11 മണിക്കാണ് യോഗം ചേരുക. സുരക്ഷാ സമിതിയും ഇന്ന് ചേരും. പ്രതിരോധ മന്ത്രി സാഹചര്യം വിലയിരുത്തും.
Advertisment
കശ്മീര്‍ മേഖലയില്‍ ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ തുടരുകയാണ്. മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ട ഷോപ്പിയാനില്‍ കൂടുതല്‍ ഭീകര സംഘങ്ങള്‍ ഒളിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇന്നലെ നടന്ന സൈന്യത്തിന്റെ ഓപ്പറേഷന്‍ കെല്ലെറില്‍ ദി റസിസ്റ്റന്‍സ് ഫണ്ടിന്റെ മൂന്ന് ഭീകരരെയാണ് വധിച്ചത്. മേഖലയില്‍ തെരച്ചില്‍ തുടരുകയാണ്.
പഹല്‍ഗാം ഭീകരക്രമണത്തില്‍ പങ്കെടുത്ത ഭീകരര്‍ക്കായും തിരച്ചില്‍ പുരോഗമിക്കുകയാണ്.