/sathyam/media/media_files/tcEzCHNY6IdCwD7GNqcy.jpeg)
ന്യൂഡൽഹി:ഇസ്രായേൽ - ഫലസ്തീൻ സംഭവ വികാസങ്ങളിൽ ഇസ്രായേലിന് നേരെ ഇറാൻ നടത്തിയ മിസൈൽ വർഷത്തെ തുടർന്ന് പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷ ഭരിതമായ സാഹചര്യം വ്യോമയാന മേഖലയെ വലിയ തോതിൽ ബാധിക്കുകയാണ്. സുരക്ഷാ കാരണങ്ങളാലും ബന്ധപ്പെട്ട രാജ്യങ്ങൾ അവരുടെ വ്യോമമേഖല അടച്ചിടുന്നതിനാലും റൂട്ടുകൾ പുനഃക്രമീകരിക്കാൻ വിമാന കമ്പനികൾ നിര്ബന്ധിതരായിരിക്കയാണ്. ഇന്ത്യയിൽ നിന്ന് യൂറോപ്പ്യൻ സെക്ടറുകളിലേക്കുള്ള യാത്ര ദീർഘമായ പകരം റൂട്ടുകൾ റൂട്ടുകളിലൂടെയാണ്. ഒട്ടേറെ വിമാന കമ്പനികൾ നിരവധി സർവീസുകൾ വേണ്ടെന്നും വെച്ചിട്ടുണ്ട്.
പകരം റൂട്ടുകളിലൂടെയുള്ള യാത്ര ദൈർഘ്യം കൂടിയതാണെന്നതിനാൽ വിമാന കമ്പനികളെ സംബന്ധിച്ചിടത്തോളം ചിലവേറിയതുമാണ്. ഇത് ടിക്കറ്റ് നിരക്കിനെ വലിയ തോതിൽ ബാധിക്കും.
അതോടൊപ്പം, എണ്ണ സമ്പന്നമായ നാടുകളാണ് സംഘർഷത്തിന്റെ കേന്ദ്രങ്ങൾ എന്നതിനാൽ പൊതുവിൽ എണ്ണ വില കുതിച്ചുയർന്നിട്ടുണ്ട്. പ്രത്യേകിച്ച് വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യുവൽ (ATF) വിലയും കൂടുന്നതോടെ വിമാന ടിക്കറ്റ് നിരക്കുകൾ ഏറേ വർദ്ധിക്കും. നിലവിൽ ഏവിയേഷൻ ഫ്യുവൽ വിലയിലെ കുറവ് മൂലമാണ് പ്രത്യാഘാതം ഈ ഘട്ടത്തിൽ പ്രകടമാകാത്തത്.
ഇതിനെല്ലാം പുറമെയാണ്, ആഗോള വിപണിയിലേക്കുള്ള എണ്ണ സപ്ലൈ തടസ്സപ്പെട്ടാലുള്ള അവസ്ഥ. സംഘർഷ ബാധിത മേഖലയിലെ രാജ്യങ്ങളെല്ലാം എണ്ണ കയറ്റുമതിയിൽ മുൻനിരയിലുള്ള രാജ്യങ്ങളാണ്. ഇതോടൊപ്പം, പേർഷ്യൻ ഗൾഫിലെ ഹോർമോസ് കടലിടുക്കിലൂടെയുള്ള എണ്ണ കയറ്റുമതിയിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധിയും അതിപ്രധാനമാണ്.
ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ഹോർമോസ് കടലിടുക്കിലൂടെയാണ് കടൽമാർഗ്ഗമുള്ള എണ്ണ നീക്കത്തിന്റെ 40% വും ലോകത്തിലെ മൊത്തം ചരക്കു നീക്കത്തിന്റെ 20% വും പോകുന്നത്. ശരാശരി 15 ടാങ്കറുകൾ 16.5 മുതൽ 17 വരെ മില്യൻ ബാരൽ അസംസ്കൃത എണ്ണയാണ് ഓരോദിവസവും ഈ പാതയിലൂടെ നീങ്ങുന്നത്. ഇറാന്റെ ആണവ നിലയങ്ങൾ ഇസ്രായേൽ ആക്രമിച്ചാൽ ഹോർമോസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടയുമെന്ന് ഇറാൻ ഭീഷണി ഉയർത്തിയതായും വാർത്ത ഉണ്ടായിരുന്നു. അതോടെ വിമാന യാത്ര മാത്രമല്ല മൊത്തം ജീവിത ചിലവ് തന്നെ കത്തിക്കയറും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us