/sathyam/media/media_files/2024/11/20/nVwTeuEY12Ln9OYQj3TS.jpg)
ന്യൂഡൽഹി: തൊണ്ടിമുതൽ കേസിൽ ആന്‍റണി രാജുവിന് തിരിച്ചടി. കേസിൽ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി ഉത്തരവ്. ഹൈകോടതി ഉത്തരവിൽ പിഴവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ആന്റണി രാജു വിചാരണ നേരിടണമെന്നും ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശം നൽകി.
ജസ്റ്റിസ് സി.ടി. രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. മു​ൻ ഗ​താ​ഗ​ത മ​ന്ത്രി​യും അ​ഭി​ഭാ​ഷ​ക​നു​മാ​യ ആ​ന്റ​ണി രാ​ജു മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ്ര​തി​യാ​യ വി​ദേ​ശ​പൗ​ര​നെ ര​ക്ഷി​ക്കാ​ൻ തൊ​ണ്ടി​മു​ത​ൽ മാ​റ്റി​യെ​ന്ന ആ​രോ​പ​ണം ഗു​രു​ത​ര​മാ​ണെ​ന്നാണ് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us