അസമിൽ എൻ ഡി എ യിലെ ഭിന്നത മുതലെടുക്കാൻ കോൺഗ്രസ് ; എൻ.ഡി.എ ഘടക കക്ഷിയായ യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലിനെ ഒപ്പം നിർത്താൻ നീക്കം ; ബോഡോ വിഭാഗത്തിനിടയിൽ നിർണ്ണായക സ്വാധീനമുള്ള പാർട്ടിയെ ഒപ്പം നിർത്താനായാൽ ഗുണം ചെയ്യുമെന്ന് വിലയിരുത്തൽ

New Update
bjp

ഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന അസമിൽ എൻ ഡി എ യിലെ ഭിന്നത മുതലെടുക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. 

Advertisment

എൻ.ഡി.എ യിൽ ഇടഞ്ഞ് നിൽക്കുന്ന യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലിനെ കൂടെ കൂട്ടാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ബി ജെ പി ബോഡോലാൻ്റ് പീപ്പിൾസ് ഫ്രണ്ടുമായി കൂടുതൽ അടുക്കുന്നതാണ് യു. പി.പി.എല്ലിൻ്റെ നീരസത്തിന് കാരണം. 

ബി പി എഫും യു പി പി എല്ലും ബോഡോ വിഭാഗങ്ങൾക്കിടയിൽ നിർണ്ണായക സ്വാധീനമുള്ള പാർട്ടികളാണ്. ബോഡോ ലാൻ്റ് ടെറിടോറിയൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ വിജയം നേടിയ ബി.പി.എഫ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബോഡോലാൻ്റ് ടെറിടോറിയൽ കൗൺസിലിന് പുറത്തുള്ള സീറ്റുകൾ മാത്രമേ യു. പി. പിഎല്ലിന് നൽകൂ എന്ന് ബി ജെ പി  നേതൃത്വത്തെ അറിയിച്ചു.

പിന്നാലെ ഒറ്റയ്ക്ക് മത്സരിക്കാൻ സാധ്യത തേടുകയാണെന്ന് യു പി പി എല്ലും വ്യക്തമാക്കി . ഇരു പാർട്ടികളേയും ഒന്നിച്ച് കൂടെ നിർത്താൻ ബിജെപി ശ്രമിക്കുന്നുണ്ട്. എന്നാൽ യു പി പി എല്ലിനെ ഒപ്പം നിർത്തിയാൽ ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് നേതാക്കൾ സഖ്യം സംബന്ധിച്ച് യുപിപിഎൽ നേതാക്കളുമായി ആശയ വിനിമയം നടത്തുന്നത്

Advertisment