ബ്രിട്ടീഷ് രാജാവും രാജ്ഞിയും സുഖചികിത്സക്കായി ബംഗളൂരുവിൽ

New Update
2417732-king-charles-and-queen-kamila

ബംഗളൂരു: സുഖ ചികിത്സയ്ക്കായി ബ്രിട്ടീഷ് രാജാവ് ചാള്‍സും പത്‌നി കാമിലയും ബംഗളൂരുവില്‍. നാല് ദിവസത്തെ ചികിത്സയ്ക്ക് ഒക്ടോബര്‍ 26ന് എത്തിയ ഇരുവരും ഇന്ന് രാത്രി മടങ്ങും. വൈറ്റ് ഫീല്‍ഡിലുള്ള സൗഖ്യ ഹെല്‍ത്ത് ആന്റ് വെല്‍സ് സെന്ററില്‍ സുഖ ചികിത്സയ്ക്കായാണ് ചാള്‍സും പത്‌നിയും എത്തിയത്.

ഒക്ടോബര്‍ 21 മുതല്‍ 26 വരെ നടന്ന 2024ലെ കോമണ്‍വെല്‍ത്ത് ഹെഡ്‌സ് ഓഫ് ഗവണ്‍മെന്റ് സമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷം സമോവയില്‍ നിന്ന് നേരിട്ട് ബംഗളൂരുവിലെത്തുകയായിരുന്നു. 

 

Advertisment
Advertisment