New Update
/sathyam/media/media_files/N2JTFKm9YhIYincNp3Tr.jpg)
ജയ്പൂർ: 2024 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരിടം ചൂടി റിയ സിംഹ. വിജയത്തോടെ അന്താരാഷ്ട്ര മിസ് യൂണിവേഴ്സ് 2024 മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരവും റിയയെ തേടിയെത്തി. ഞായറാഴ്ച രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന വാശിയേറിയ മത്സരത്തിനൊടുവിലാണ് റിയ സിംഹ വിജയകിരീടം ചൂടിയത്.
Advertisment
"ഇന്ന് മിസ് യൂണിവേഴ്സ് ഇന്ത്യ 2024 കിരീടം ഞാന്‍ നേടി. നന്ദിയുണ്ട്. ഇതിനുവേണ്ടി നന്നായി പരിശ്രമിച്ചിരുന്നു. കിരീടം നേടാന്‍ ഞാന്‍ യോഗ്യയാണെന്ന് സ്വയം വിശ്വസിച്ചിരുന്നു. മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവരും എനിക്ക് പ്രചോദനമായി ” വിജയത്തിന് പിന്നാലെ റിയ സിംഹ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യ ഈ വർഷം വീണ്ടും മിസ് യൂണിവേഴ്സ് കിരീടം നേടുമെന്നാണ് പ്രതീക്ഷയെന്ന് 2015ലെ മിസ് യൂണിവേഴ്സും നടിയും വിധികർത്താവുമായ ഉർവശി റൗട്ടേല പറഞ്ഞു