/sathyam/media/media_files/2025/11/06/333-2025-11-06-07-22-34.jpg)
ചണ്ഡീഗഡ്: ഹരിയാനയിലെ വോട്ടര്‍ പട്ടികയില്‍ വലിയ ക്രമക്കേട് ചൂണ്ടിക്കാണിച്ച് ഗുരുതര ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയത്. ഇതിന് പിന്നാലെ തന്റെ വോട്ട് താന്‍ തന്നെയാണ് ചെയ്തതെന്ന് കാണിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബ്രസീലിയന്‍ മോഡലിന്റെ ഫോട്ടോയുള്ള ഐഡി കാര്‍ഡിലെ സ്ത്രീ.
രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പുറത്തുവിട്ട ഐഡി കാര്‍ഡുകളിലൊരാളായ പിങ്കി ജൂഗീന്ദര്‍ കൗശിക് എന്ന യുവതിയാണ് രംഗത്തെത്തിയത്.
വോട്ട് ചോരി ആരോപണം നിഷേധിച്ച യുവതി 2024ല്‍ താന്‍ വോട്ട് ചെയ്‌തെന്നും, ഫോട്ടോയിലെ പിശക് നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നെന്നും ഇന്ത്യ ടുഡേയോട് പറഞ്ഞു.
'2024ല്‍ ഞാന്‍ വോട്ട് ചെയ്തിട്ടുണ്ട്. ഇവിടെ വോട്ട് ചോരിയൊന്നുമില്ല. ഞാന്‍ വോട്ടര്‍ ഐഡി കാര്‍ഡിന് അപേക്ഷിച്ചപ്പോള്‍ ആദ്യം പ്രിന്റ് ചെയ്ത് വന്നത് തെറ്റായ ഫോട്ടോ അടിച്ചാണ്. അതില്‍ എന്റെ ഗ്രാമത്തിലെ മറ്റൊരു സ്ത്രീയുടെ ചിത്രമായിരുന്നു ഉണ്ടായിരുന്നത്. അത് അപ്പോള്‍ തന്നെ തിരിച്ചയച്ചു. എന്നിട്ടും ശരിയായ ഐഡി ലഭിച്ചില്ല. പക്ഷെ 2024ല്‍ വോട്ടര്‍ സ്ലിപ്പും ആധാര്‍ കാര്‍ഡും ഉപയോഗിച്ച് വോട്ട് ചെയ്തു,' യുവതി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us