മൻമോഹൻ സിങിന് രാജ്യം ഇന്ന് വിട നൽകും; സംസ്കാരം രാവിലെ 11.45ന് നിഗം ബോധ്ഘട്ടില്‍

New Update
1456273-manmohan-singh

ഡല്‍ഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന് രാജ്യം ഇന്ന് വിട നൽകും. നിഗം ബോധ്ഘട്ടിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഉചിതസ്മാരകം നിർമ്മിക്കാൻ കഴിയാവുന്ന ഇടത്ത് സംസ്കാരം നടത്താൻ അനുവദിക്കണമെന്ന കോൺഗ്രസിന്‍റെ ആവശ്യം കേന്ദ്രം ചെവിക്കൊണ്ടിട്ടില്ല. ഇതിൽ പ്രതിഷേധം ശക്തമാണ്.

Advertisment

നിലവിൽ ഡൽഹി മോത്തിലാൽ നെഹ്‍റു മാർഗിലെ വസതിയിലുള്ള മൻമോഹൻ സിങിന്‍റെ മൃതദേഹം രാവിലെ എട്ട് മണിയോടെ എഐസിസി ആസ്ഥാനത്ത് എത്തിക്കും.

 8.30 മുതൽ 9.30 വരെയാണ് എഐസിസി യിൽ പൊതുദർശനം ക്രമീകരിച്ചിട്ടുള്ളത്.ശേഷം വിലാപയാത്രയായിട്ടായാണ് മൃതദേഹം സംസ്കാര സ്ഥലമായ നിഗം ബോധ് ഘട്ടിലേക്ക് കൊണ്ടുപോകുക.11.45ന് നിഗംബോധ് ഘട്ടിൽ പൂർണ സൈനിക ബഹുമതിയോടെ സംസ്കാര ചടങ്ങുകൾ നടക്കും.

Advertisment