ഇന്ത്യ ഭാവി യുദ്ധത്തിന് സജ്ജമാവുകയാണെന്ന് കരസേനാ മേധാവി

അതില്‍ സംയുക്തത, സംയോജനം എന്നിവ ഉള്‍പ്പെടുന്നു. അതിനായി ധാരാളം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം' - കരസേനാ മേധാവി പറഞ്ഞു.

New Update
Untitled

ഡല്‍ഹി: ഭാവി യുദ്ധത്തിന് ഇന്ത്യ സജ്ജമാവുകയാണെന്ന് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്രദ്വിവേദി. കരസേന, വ്യോമസേന, നാവികസേന എന്നിവയുടെ 'തിയേറ്ററൈസേഷന്‍' (സംയോജനം) യാഥാര്‍ഥ്യമാവും. 


Advertisment

അതിന് എത്രസമയമെടുക്കുമെന്നത് മാത്രമാണ് ചോദ്യം എന്നും അദ്ദേഹം പറഞ്ഞു. ഒന്നിലധികം ശത്രുക്കളെ നേരിടേണ്ടി വന്നാല്‍ തിയേറ്ററൈസേഷന്‍ മാത്രമാണ് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.


തിയേറ്ററൈസേഷന്‍ ഇന്നോ നാളെയോ വരും. അതിന് എത്ര സമയമെടുക്കുമെന്ന് നമ്മള്‍ കണ്ടറിയണം. തിയേറ്ററൈസേഷനായി നമുക്ക് ചില ഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടതുണ്ട്.

അതില്‍ സംയുക്തത, സംയോജനം എന്നിവ ഉള്‍പ്പെടുന്നു. അതിനായി ധാരാളം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം' - കരസേനാ മേധാവി പറഞ്ഞു.

Advertisment