/sathyam/media/media_files/2026/01/10/pramod-boro-2026-01-10-21-23-20.jpg)
ഡൽഹി: അസമിൽ അധികാര തുടർച്ചയുണ്ടാകുമെന്ന് ബിജെപി അവകാശപെടുമ്പോഴും എൻഡിഎയിൽ കാര്യങ്ങൾ അത്ര പന്തിയല്ല.
എൻഡിഎ ഘടക കക്ഷിയായ യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ ഒറ്റയ്ക്ക് മത്സരിക്കാൻ നീക്കം തുടങ്ങി. 20 മുതൽ 25 വരെ സീറ്റുകളിൽ പാർട്ടി മത്സരിക്കുമെന്ന് പാർട്ടി പ്രസിഡൻ്റ് പ്രമോദ് ബോറ പറഞ്ഞു.
പാർട്ടിക്ക് സ്വാധീനമുള്ള ബോഡോലാൻ്റ് ടെറിടോറിയൽ കൗൺസിലിൽ ഉൾപ്പെടുന്ന പതിനഞ്ച് സീറ്റിലും യുപിപിൽ മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ബോഡോ ലാൻ്റ് ടെറിട്ടോറിയൽ കൗൺസിലിൽ ഉൾപ്പെടുന്ന സീറ്റുകൾ യുപിപിഎല്ലിന് നൽകില്ലെന്ന് എൻഡിഎ ഘടക കക്ഷിയായ ബോഡോ ലാൻ്റ് പീപ്പിൾസ് ഫ്രണ്ട് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സൂചന നൽകി യുപിപിഎൽ രംഗത്ത് വന്നത്. ബോഡോ വിഭാഗത്തിനിടെ സ്വാധീനമുള്ള ബിപിഎഫിനേയും യുപിപിഎല്ലിനേയും ഒരുമിച്ച് നിർത്താനുള്ള നീക്കം ബിജെപി നടത്തുന്നുണ്ട്.
അതേസമയം എൻഡിഎയുമായി ഇടഞ്ഞ് നിൽക്കുന്ന യുപിപിഎല്ലിനെ കൂടെക്കൂട്ടാനുള്ള നീക്കം കോൺഗ്രസും ആരംഭിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us