ലിവ്-ഇൻ പങ്കാളിയെ മുൻ കാമുകന്റെ സഹായത്തോടെ കൊന്നു; യുപിഎസ്‌സി ഉദ്യോഗാർത്ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം.

മുഖംമൂടി ധരിച്ച രണ്ട് പുരുഷന്മാര്‍ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതും തുടര്‍ന്ന് ഒരു സ്ത്രീ വരുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

New Update
Untitled

ഡല്‍ഹി: ഡല്‍ഹി ഗാന്ധി വിഹാറിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് 32 വയസ്സുള്ള യുപിഎസ്സി ഉദ്യോഗാര്‍ത്ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം.

Advertisment

ഈ മാസം ആദ്യം നടന്ന സംഭവം ഒരു തീപിടുത്ത അപകടമാണെന്ന് തോന്നിയെങ്കിലും ഇത് ആസൂത്രണം ചെയ്ത കൊലയാണെന്ന് ഡല്‍ഹി പൊലീസ് കണ്ടെത്തി.


രാംകേഷ് മീണ എന്നയാളെ അദ്ദേഹത്തിന്റെ ലിവ്-ഇന്‍ പങ്കാളിയും മറ്റ് രണ്ട് പേരും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. പിന്നീട് ഈ കൊലപാതകം അപകടമായി ചിത്രീകരിക്കാന്‍ പ്രതികള്‍ അദ്ദേഹത്തിന്റെ ഫ്‌ലാറ്റ് കത്തിച്ചു. എയര്‍ കണ്ടീഷണര്‍ സ്‌ഫോടനമാണെന്ന് ആദ്യം കരുതിയ സംഭവം ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്ത ഒരു കൊലയായിരുന്നു.


മീണയുടെ മൃതദേഹം കണ്ടെത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷം, പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. 21 വയസ്സുള്ള ലിവ്-ഇന്‍ പങ്കാളി അമൃത ചൗഹാന്‍, മുന്‍ കാമുകന്‍ സുമിത് കശ്യപ് (27), സുഹൃത്ത് സന്ദീപ് കുമാര്‍ (29) എന്നിവരാണ് പിടിയിലായത്. ഇവര്‍ എല്ലാവരും ഉത്തര്‍പ്രദേശിലെ മൊറാദാബാദ് നിവാസികളാണ്.

ബി.എസ്സി ഫോറന്‍സിക് സയന്‍സ് വിദ്യാര്‍ത്ഥിനിയായ അമൃത മെയ് മാസം മുതല്‍ മീണയ്ക്കൊപ്പം താമസിക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ തന്റെ സ്വകാര്യ വീഡിയോകള്‍ രഹസ്യമായി റെക്കോര്‍ഡുചെയ്തിട്ടുണ്ടെന്ന് അമൃത കണ്ടെത്തി. ആവര്‍ത്തിച്ച് അപേക്ഷിച്ചിട്ടും അവ ഇല്ലാതാക്കാന്‍ മീണ വിസമ്മതിച്ചതാണ് കൊലയിലേക്ക് നയിച്ചത്.


തുടര്‍ന്ന് അമൃത തന്റെ മുന്‍ കാമുകനായ സുമിത്തിനോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞു. പദ്ധതി നടപ്പിലാക്കാന്‍ സുമിത്തിന്റെ സുഹൃത്ത് സന്ദീപിനെയും അമൃത ആശ്രയിച്ചു. ഒക്ടോബര്‍ 5-6 രാത്രിയില്‍ മൊറാദാബാദില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്ത മൂവരും ഗാന്ധി വിഹാറിലെ മീണയുടെ നാലാം നിലയിലുള്ള ഫ്‌ലാറ്റില്‍ പ്രവേശിച്ചതായി ഡിസിപി (നോര്‍ത്ത്) രാജ ബന്തിയ പറഞ്ഞു.


മുഖംമൂടി ധരിച്ച രണ്ട് പുരുഷന്മാര്‍ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതും തുടര്‍ന്ന് ഒരു സ്ത്രീ വരുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പുലര്‍ച്ചെ 2:57 ഓടെ, അമൃതയും പുരുഷന്മാരില്‍ ഒരാളും പുറത്തുപോകുന്നത് കണ്ടു. നിമിഷങ്ങള്‍ക്കുള്ളില്‍, അപ്പാര്‍ട്ട്‌മെന്റില്‍ ഒരു സ്‌ഫോടനം ഉണ്ടായി.

Advertisment