പ്രശസ്ത ഉറുദു കവിയും എഴുത്തുകാരനുമായ അസീസുദ്ദീൻ അസീസ് ബെൽഗൗമി അന്തരിച്ചു

കർണാടകയിലെ ബെൽഗാം സ്വദേശിയായ അസീസ് ബെൽഗൗമി അധ്യാപനം, എഴുത്ത്, പ്രസിദ്ധീകരണം, പ്രക്ഷേപണം എന്നീ മേഖലയിൽ പ്രാ​ഗത്ഭ്യം തെളിയിച്ച വ്യക്തിയാണ്.

New Update
Untitled design(29)

ബംഗളൂരു: പ്രശസ്ത ഉറുദു കവിയും എഴുത്തുകാരനുമായ അസീസുദ്ദീൻ അസീസ് ബെൽഗൗമി അന്തരിച്ചു. 71 വയസായിരുന്നു. നെഞ്ചുവേദനയെ തുടർന്നായിരുന്നു മരണം.

Advertisment

കർണാടകയിലെ ബെൽഗാം സ്വദേശിയായ അസീസ് ബെൽഗൗമി അധ്യാപനം, എഴുത്ത്, പ്രസിദ്ധീകരണം, പ്രക്ഷേപണം എന്നീ മേഖലയിൽ പ്രാ​ഗത്ഭ്യം തെളിയിച്ച വ്യക്തിയാണ്.

എംഎയും എംഫിലും നേടിയ സയൻസ് ബിരുദധാരിയായ അദ്ദേഹം ഉറുദു സാഹിത്യത്തിനും കവിതയ്ക്കും വലിയ സംഭാവനകൾ നൽകി.

സഞ്ജീർ-ഇ-ദസ്ത്-ഒ-പാ എന്ന ഗദ്യ പുസ്തകവും ഹർഫ്-ഒ-സൗത്, സുകുൻ കെ ലംഹോൻ കി തസാഗി എന്നീ രണ്ട് കവിതാ സമാഹാരങ്ങളും പുറത്തിറക്കി.

കേരളത്തിൽ പുറത്തിറക്കിയ അല്ലാമ ഇഖ്ബാലിന്റെ കവിതകളുടെ മലയാള വിവർത്തനങ്ങളുള്ള ഓഡിയോ സിഡിക്കും അദ്ദേഹം ശബ്ദം നൽകി.

Advertisment