Advertisment

അമിത വേഗതയിലെത്തിയ നടി ഊർമിള കൊത്താരെയുടെ വാഹനം ഇടിച്ച് മെട്രോ തൊഴിലാളിക്ക് ദാരുണാന്ത്യം, നടിയും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു

ഒരു സിനിമാ ഷൂട്ടിങ്ങിന് കഴിഞ്ഞ് മടങ്ങുമ്പോൾ പോയസർ മെട്രോ സ്‌റ്റേഷനു സമീപമാണ് സംഭവം.

New Update
urmila-kothare

മുംബൈ:  മുംബൈയിലെ കിന്ദിവലിയിൽ അമിത വേഗതയിലെത്തിയ  നടി ഊർമിള കൊത്താരെയുടെ വാഹനം ഇടിച്ച് മെട്രോ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളിക്ക് ദാരുണാന്ത്യം.

Advertisment

നടിയുടെ വാഹനം തൊഴിലാളികൾക്കിടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഒരു തൊഴിലാളിയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു


എയർബാഗുള്ളതിനാൽ നടിയും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു. നിസ്സാരമായ പരിക്കുകളാണ് ഇവർക്കുള്ളത്.

ഒരു സിനിമാ ഷൂട്ടിങ്ങിന് കഴിഞ്ഞ് മടങ്ങുമ്പോൾ പോയസർ മെട്രോ സ്‌റ്റേഷനു സമീപമാണ് സംഭവം.

അപകടസമയത്ത് കാർ അമിതവേഗതയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഡ്രൈവർക്കെതിരെ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Advertisment