New Update
/sathyam/media/media_files/2024/12/28/116740680.png)
മുംബൈ: മറാത്തി നടി ഊർമിള കോത്താരെയുടെ കാറിടിച്ച് മെട്രോ തൊഴിലാളി മരിച്ചു. മുംബൈയിലെ കണ്ഡിവാലിയിൽ വച്ചായിരുന്നു അപകടം.
Advertisment
നടിയ്ക്കും കാർ ഡ്രൈവർക്കും മറ്റൊരു തൊഴിലാളിക്കും അപകടത്തിൽ പരിക്കേറ്റു. പൊയ്സർ മെട്രോ സ്റ്റേഷന് സമീപത്തു വച്ചായിരുന്നു കാർ അപകടത്തിൽപ്പെട്ടത്.
/sathyam/media/media_files/2024/12/28/urmila.jpg)
അമിത വേഗതയിൽ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് രണ്ട് മെട്രോ തൊഴിലാളികളെ ഇടിക്കുകയായിരുന്നു. ഒരാൾ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
കാറിന്റെ എയർബാഗുകൾ കൃത്യസമയത്ത് പ്രവർത്തിച്ചതു കൊണ്ടാണ് നടി രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. നടിയുടെ പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം.
സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ സമത ന​ഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us