ഇന്ത്യയിലേയ്ക്ക്  വിവാഹത്തിനായി എത്തിയ 71 വയസ്സുള്ള യുഎസ് വനിതയെ  തീ കൊളുത്തി കൊലപ്പെടുത്തി  75 കാരനായ കാമുകൻ

വീടിനുള്ളിൽ വെച്ച് രൂപീന്ദറിനെ ബേസ്ബോൾ ബാറ്റുകൾ ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു. തെളിവുകൾ നശിപ്പിക്കാൻ, അയാൾ മൃതദേഹം തന്റെ സ്റ്റോർ റൂമിലെ കൽക്കരി തീയിൽ കത്തിച്ചു

New Update
women

പഞ്ചാബ്: ഇന്ത്യൻ വംശജയായ 71 വയസ്സുള്ള യുഎസ് പൗരയായ രൂപീന്ദർ കൗർ പാന്ഥർ, മാട്രിമോണിയൽ സൈറ്റ് വഴി കണ്ടുമുട്ടിയ 75കാരനായ കാമുകനെ വിവാഹം കഴിക്കാനാണ് ഇന്ത്യയിലെത്തിയത്.  ഒരു മാട്രിമോണിയൽ സൈറ്റിൽ കണ്ടാണ് ഇരുവരും പരിചയത്തിലായതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് മാട്രിമോണിയൽ വെബ്‌സൈറ്റ് വഴി 75 വയസ്സുള്ള ചരൺജിത് സിംഗ് ഗ്രെവാളിനെ കണ്ടുമുട്ടിയത്. വിവാ​ഹ മോചിതനായ ഗ്രേവാളിന് രണ്ട് പെൺമക്കളും ഒരു മകനും പേരക്കുട്ടികളും ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ, രൂപീന്ദറിനെ കാണാൻ ​ഗ്രെവാൾ യുഎസിലേക്ക് പോകുകയും ചെയ്തിരുന്നു. എന്നാൽ ഈ ബന്ധം വീട്ടുകാരിൽ നിന്ന് ​​ഗ്രെവാൾ മറച്ചുവെയ്ക്കുകയായിരുന്നു. ​

Advertisment

ഗ്രെവാൾ യുകെയിലുള്ളപ്പോഴായിരുന്നു സിഖ് വംശജയും യുഎസ് പൗരയുമായ വനിതയെ പരിചയപ്പെട്ടത്, പോലീസ് പറയുന്നതനുസരിച്ച്, ഗ്രെവാളിന് യുഎസ് വനിതയെ വിവാഹം കഴിക്കാൻ താൽപ്പര്യമില്ലായിരുന്നുവെന്നാണ്. ഇതിനിടെ ഇന്ത്യയിലെത്തിയ വനിതയെ  ഒഴിവാക്കാനായി തന്റെ സുഹൃത്തായ സുഖ്ജിത്തിനെ സമീപിക്കുകയും ചെയ്തു.  


വിവാഹത്തിനായി രൂപീന്ദർ, ​ഗ്രെവാളിനെ നിർബന്ധിച്ചപ്പോൾ, വഞ്ചനയ്ക്ക് നിയമനടപടി സ്വീകരിക്കുമോ അല്ലെങ്കിൽ അതിലും മോശമായതിന് നടപടി സ്വീകരിക്കുമോ എന്ന് അയാൾ ഭയപ്പെട്ടിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മാത്രമല്ല അമേരിക്കൻ പൗരയായ രൂപീന്ദറിനെ ഒഴിവാക്കാനായി സുഖ്ജിത്തിന് ഇയാൾ 50ലക്ഷം രൂപ വാ​ഗ്ദാനം നൽകിയതായി പൊലീസ് പറയുന്നു.

തുടർന്ന് കില റായ്പൂരിലെ തന്റെ വീടിനുള്ളിൽ വെച്ച് രൂപീന്ദറിനെ ബേസ്ബോൾ ബാറ്റുകൾ ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു. തെളിവുകൾ നശിപ്പിക്കാൻ, അയാൾ  മൃതദേഹം തന്റെ സ്റ്റോർ റൂമിലെ കൽക്കരി തീയിൽ കത്തിച്ചു, കത്തിയ അവശിഷ്ടങ്ങൾ നാല് ബാഗുകളിലായി പൊതിഞ്ഞ് ഘുഗ്രാന ഗ്രാമത്തിലെ ഒരു അഴുക്കുചാലിൽ ഉപേക്ഷിക്കുകയായിരുന്നു. 

murder
Advertisment