പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ യുവതിക്ക് ക്രൂരമര്‍ദ്ദനം. ഭര്‍ത്താവ് സ്‌ക്രൂഡ്രൈവറും ചുറ്റികയും ഉപയോഗിച്ച് മര്‍ദ്ദിച്ചെന്ന് ഭാര്യയുടെ പരാതി

വിവാഹമോചനം നേടിയാല്‍ ജീവനാംശം നല്‍കാതിരിക്കാന്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ തന്നെ കൊല്ലാന്‍ പദ്ധതിയിട്ടതായി യുവതി ആരോപിച്ചു.

New Update
police Untitled1suvendhu

ഡല്‍ഹി: പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം. ഉത്തരാഖണ്ഡിലാണ് സംഭവം. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. ഭര്‍ത്താവ് സ്ത്രീയെ മര്‍ദ്ദിക്കുകയും മുടി പിടിച്ചു വലിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Advertisment

ഭര്‍ത്താവ് സ്‌ക്രൂഡ്രൈവറും ചുറ്റികയും ഉപയോഗിച്ച് തന്നെ മര്‍ദ്ദിച്ചുവെന്ന് യുവതി ആരോപിച്ചു. 2022 നവംബറില്‍ വിവാഹം കഴിഞ്ഞയുടനെ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും കുടുംബവും തന്നെ ഉപദ്രവിക്കാന്‍ തുടങ്ങിയെന്ന് അവര്‍ പറഞ്ഞു. ഒരു പെണ്‍കുട്ടി ജനിച്ചതോടെ സ്ഥിതി കൂടുതല്‍ വഷളായി.


യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ദിവസങ്ങളോളം ചികിത്സ നല്‍കി. തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും, പോലീസ് നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് സ്ത്രീ അവകാശപ്പെട്ടു.

ഭര്‍ത്താവിന് കര്‍ശന ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പോര്‍ട്ടലിലും വനിതാ ഹെല്‍പ്പ് ലൈനിലും ദേശീയ വനിതാ കമ്മീഷനിലും പരാതി നല്‍കി.


വിവാഹമോചനം നേടിയാല്‍ ജീവനാംശം നല്‍കാതിരിക്കാന്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ തന്നെ കൊല്ലാന്‍ പദ്ധതിയിട്ടതായി യുവതി ആരോപിച്ചു.


'രേഖകള്‍ നല്‍കാനെന്ന വ്യാജേന അവര്‍ എന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തി, വാതില്‍ പൂട്ടി, ക്രൂരമായി ആക്രമിച്ചു. എന്റെ നിലവിളി കേട്ട് നാട്ടുകാര്‍ എന്നെ രക്ഷപ്പെടുത്തി,' അവര്‍ കൂട്ടിച്ചേര്‍ത്തു.