ഉത്തരകാശി: ഉത്തരാഖണ്ഡ് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി മേഘ വിസ്‌ഫോടനത്തെത്തുടര്‍ന്ന് തകര്‍ന്ന ധരാലി ഗ്രാമത്തിലെ ദുരിതബാധിതര്‍.
അടിയന്തരമായി അഞ്ച് ലക്ഷം രൂപയാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ 5000 രൂപയാണ് നല്‍കിയത്. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തങ്ങളുടെ നഷ്ടത്തിന്റെ വ്യാപ്തി കുറച്ചുകാണുന്നുവെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു.
ദുരന്തം മൂലമുണ്ടായ വന്‍ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ ആ തുക 'അപര്യാപ്തമാണെന്ന്' പറഞ്ഞ് നിവാസികള്‍ 5,000 രൂപയുടെ സര്‍ക്കാര്‍ ചെക്കുകള്‍ നിരസിച്ചു.
എന്നാല്‍ 5,000 രൂപ താല്‍ക്കാലിക സഹായം മാത്രമാണെന്ന് പറഞ്ഞുകൊണ്ട് ഉത്തരകാശി ജില്ലാ മജിസ്ട്രേറ്റ് പ്രശാന്ത് ആര്യ ഈ നീക്കത്തെ ന്യായീകരിച്ചു. 'മുഴുവന്‍ നഷ്ടവും വിലയിരുത്തി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷം, ശരിയായ നഷ്ടപരിഹാരം നല്‍കും,' അദ്ദേഹം പറഞ്ഞു.
വീടുകള്‍ ഇല്ലാതായവര്‍ക്കും ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിനും അടിയന്തരമായി അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അറിയിച്ചത്.
ദുരിതാശ്വാസ, പുനരധിവാസ നടപടികള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ സ്വീകരിച്ചുവരികയാണെന്നും ദുരിതബാധിതരുടെ ക്ഷേമവും പുനരുജ്ജീവനവും ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും സര്‍ക്കാര്‍ ആവര്‍ത്തിച്ചു.