പ്രയാഗ് രാജ്: മഹാ കുംഭമേളയിൽ ഭക്തർക്കായി വിളമ്പുന്ന ഭക്ഷണത്തിൽ ചാരം കലർത്തുന്നതായുള്ള വീഡിയോ വൈറലായതിനെ തുടർന്ന് പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. സോറോൺ സ്റ്റേഷൻ ഇൻ ചാർജ് ബ്രിജേഷ് കുമാര്‍ തിവാരിയെയാണ് സസ്‌പെൻഡ് ചെയ്തത് .
പാകം ചെയുന്ന ഭക്ഷണത്തിൽ തിവാരി ചാരം വാരിയിടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തിവാരിക്കെതിരെ നടപടി സ്വീകരിച്ചതായി ഡിസിപി (ഗംഗാ നഗർ) കുൽദീപ് സിംഗ് ഗുണാവത്തിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
വൈറലായ വീഡിയോയിൽ തിവാരി സ്റ്റൗവില്‍ ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ചാരം കലര്‍ത്തുന്നത് വ്യക്തമാണ്. വീഡിയോ പകര്‍ത്തിയയാൾ ഇത് എക്സിൽ പോസ്റ്റ് ചെയ്യുകയും ഗംഗാനഗര്‍ ഡിസിപിയെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു.
'ഈ നാണംകെട്ട പ്രവൃത്തിക്ക് പൊലീസ് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു'.
കാര്യം ശ്രദ്ധയില്‍ പെട്ടെന്നും എസിപി സോറോണിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഡിസിപി സോറോൺ എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്തുവെന്നും വകുപ്പുതല നടപടികൾ നടന്നുവരികയാണെന്നും ഡിസിപിയുടെ ഓഫീസ് മറുപടി നല്‍കി.