/sathyam/media/media_files/2026/02/24/1771931449-2026-02-24-18-25-27.jpg)
പാ​റ്റ്ന: അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​ക്ക് പാ​രി​തോ​ഷി​കം ന​ൽ​കി ബി​ഹാ​ർ സ​ർ​ക്കാ​ർ. 50 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ വൈ​ഭ​വി​ന് സ​മ്മാ​നി​ച്ചു.
മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി സാ​മ്രാ​ട്ട് ചൗ​ധ​രി, കാ​യി​ക​മ​ന്ത്രി ശ്രേ​യ​സി സിം​ഗ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഹ​രാ​രെ​യി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ താ​രം 80 പ​ന്തി​ൽ നി​ന്ന് 175 റ​ൺ​സെ​ടു​ത്തി​രു​ന്നു. 15 സി​ക്​സും 15 ഫോ​റും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു ഇ​ന്നിം​ഗ്സ്. ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ ക​പ്പ​ടി​ച്ച​ത്.
ടൂ​ർ​ണ​മെ​ന്‍റി​ൽ ഏ​ഴ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 169.50 എ​ന്ന സ്ട്രൈ​ക്ക് റേ​റ്റി​ലും 62.71 ശ​രാ​ശ​രി​യി​ലു​മാ​യി 439 റ​ൺ​സാ​ണ് വൈ​ഭ​വ് നേ​ടി​യ​ത്. ഫൈ​ന​ലി​ലെ​യും ടൂ​ർ​ണ​മെ​ന്‍റി​ലെ​യും താ​ര​വും വൈ​ഭ​വാ​യി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us