പ്രണയദിനത്തിൽ ചോരപ്പുഴ; നോയിഡയിൽ കാറിനുള്ളിൽ യുവതിയെയും യുവാവിനെയും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

പ്രണയബന്ധത്തിലുണ്ടായ തര്‍ക്കങ്ങളാണ് ദാരുണമായ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

New Update
Untitled

നോയിഡ: വാലന്റൈന്‍സ് ദിനത്തില്‍ ഡല്‍ഹി-എന്‍സിആര്‍ മേഖലയെ നടുക്കി കമിതാക്കളുടെ മരണം. നോയിഡ സെക്ടര്‍ 39-ന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ് സുമിത്, രേഖ എന്നിവരുടെ മൃതദേഹങ്ങള്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.

Advertisment

പ്രണയബന്ധത്തിലുണ്ടായ തര്‍ക്കങ്ങളാണ് ദാരുണമായ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.


ടാറ്റ ആള്‍ട്രോസ് കാറിന്റെ ഡ്രൈവിംഗ് സീറ്റിലായിരുന്നു സുമിത്തിന്റെ മൃതദേഹം. ഇയാളുടെ കൈയില്‍ തോക്ക് ഉണ്ടായിരുന്നു. സുമിത് ആദ്യം രേഖയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കുകയായിരുന്നു എന്നാണ് സൂചന. കാറിനുള്ളില്‍ നിന്ന് വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു.


നോയിഡ സെക്ടര്‍ 58 സ്വദേശിനിയാണ് രേഖ. സുമിത് ഡല്‍ഹിയിലെ ത്രിലോക്പുരിയിലാണ് താമസിച്ചിരുന്നത്. ഇരുവര്‍ക്കും ഏകദേശം 20 വയസ്സിനടുത്താണ് പ്രായം.

വെള്ളിയാഴ്ച മുതല്‍ ഇരുവരെയും കാണാനില്ലായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി കാത്തിരിക്കവെയാണ് ശനിയാഴ്ച രാവിലെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.


മരണത്തിന് തൊട്ടുമുന്‍പുള്ള നിമിഷങ്ങളില്‍ കാറിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാന്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.


മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. പ്രണയപ്പകയാണോ അതോ വീട്ടുകാരുടെ എതിര്‍പ്പാണോ സംഭവത്തിന് പിന്നിലെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

Advertisment