/sathyam/media/media_files/2026/02/14/del-2026-02-14-20-57-38.jpg)
നോയിഡ: പ്രണയദിനത്തില്‍ ഉത്തര്‍പ്രദേശിലെ നോയിഡയില്‍ അരുംകൊല.
26 വയസുകാരിയെ കാറിനുള്ളില്‍ വച്ച് വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി.
ഇരുവരെയും കാറിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഡല്‍ഹി സ്വദേശി സുമിത്, നോയിഡ സ്വദേശി രേഖ എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങളെ വിവരം അറിയിച്ചതായും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചതായും പൊലീസ് പറഞ്ഞു.
സംശയാസ്പദമായ നിലയില്‍ കാര്‍ കണ്ടെത്തിയതോടെ നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലിസ് സ്ഥലത്തെത്തി കാര്‍ പരിശോധിച്ചപ്പോഴാണ് കാറിനുള്ളില്‍ തലയ്ക്ക് വെടിയേറ്റ നിലയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കാര്‍ ഉള്ളില്‍ നിന്നും പൂട്ടിയ നിലയിലായിരുന്നു. തോക്കും കാറിനുള്ളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.
യുവതിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ച് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us