വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മുത്തശ്ശിക്കും പേരക്കിടാവിനും ദാരുണാന്ത്യം

വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് ആന വീടിനുള്ളിലേക്ക് പ്രവേശിക്കുന്നത്

New Update
wild elephant in kanjikode willage area

വാല്‍പ്പാറ: തമിഴ്‌നാട് വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. അസലയേയും ഹേമശ്രീയുമാണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്.

Advertisment

വാട്ടര്‍ഫാള്‍ എസ്റ്റേറ്റിന് സമീപത്തുള്ള വീട് തകര്‍ത്തായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് സംഭവം നടന്നത്. 

വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് ആന വീടിനുള്ളിലേക്ക് പ്രവേശിക്കുന്നത്. കാട്ടാന വീടുതകർക്കുന്നത് കണ്ട് മൂന്നരവയസുകാരിയെ കയ്യിൽ പിടിച്ചു ഓടുന്നതിനിടെ ആനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. താഴെ വീണ കുഞ്ഞിനെ ആന ചവിട്ടിക്കൊല്ലുകയായിരുന്നു. 

ആനയുടെ ആക്രമണത്തില്‍ അസലയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. തുടർന്ന് അസലയെ നാട്ടുകാര്‍ വാല്‍പ്പാറയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisment