/sathyam/media/media_files/2026/01/13/kc-venugopal-mp-vande-bharath-sleeper-train-2026-01-13-19-08-35.jpg)
ന്യൂഡല്‍ഹി: കേരളത്തിന് അനുവദിക്കുന്ന ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ആലപ്പുഴ വഴി ആക്കണമെന്നു ആവശ്യത്തിനു ശക്തിയേറുന്നു. നിലവില്‍ ഇതുവഴി സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസില്‍ ഓവര്‍ബുക്കിംഗ് കാരണം പലപ്പോഴും ടിക്കറ്റ് ലഭിക്കാത്ത സ്ഥിതിയാണ്.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ പ്രധാനമായും ആശ്രയിക്കുന്ന പാത കൂടിയാണിത്. ഈ സാഹചര്യത്തിലാണ് വന്ദേഭാരത് ആദ്യ സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ആലപ്പുഴ വഴി അനുവദിക്കണമെന്നാവശ്യപ്പെട്ടു കെസി വേണുഗോപാല്‍ എംപി കേന്ദ്ര റെയില്‍വെ മന്ത്രിക്കു കത്തു നല്‍കിയത്.
തിരക്ക് കുറയ്ക്കുന്നതിനും ദീര്‍ഘദൂര യാത്രക്കാര്‍ക്ക് യാത്ര സുഗമമാക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നും വേണുഗോപാല്‍ കത്തില്‍ പറയുന്നു.
യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വലിയൊരു പങ്ക് സംഭാവന ചെയ്യുന്ന പാത ആയിരുന്നിട്ടും ആവശ്യത്തിനു സര്‍വീസുകള്‍ ലഭിക്കാത്ത് വലിയ യാത്രാക്ലേശമാണു സൃഷ്ടിക്കുന്നതെന്നും കെസി വേണുഗോപാല്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us