വന്ദേ ഭാരത് എക്സ്പ്രസിൽ പാമ്പിനെ ഇട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ സിസിടിവി പരിശോധനയിലാണ് പാമ്പിനെ ഒരാൾ ശുചിമുറിയിൽ കൊണ്ടുവയ്ക്കുന്നതാണെന്ന് കണ്ടെത്തിയത്.

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി അധികൃതർ അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

New Update
prathi

മുംബൈ: മുംബൈ-സോലാപൂർ വന്ദേ ഭാരത് എക്സ്പ്രസിൽ പാമ്പിനെ ഇട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ നിന്നുള്ള ജഗൻ അർജുൻ ഭാലെ (37) എന്നയാളെയാണ് താനെയിലെ മുമ്പ്രയിൽ നിന്ന് ആർപിഎഫ് പിടികൂടിയത്.

Advertisment


കഴിഞ്ഞ ഡിസംബർ 27-നായിരുന്നു കേസിനാസ്പദമായ സംഭവം. വന്ദേഭാരത് എക്സ്പ്രസിലെ ശുചിമുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് യാത്രക്കാർക്കിടയിൽ വലിയ പരിഭ്രാന്തി ഉണ്ടാവുകയും റെയിൽവേ ഉദ്യോഗസ്ഥർ ശുചിമുറി ഉടൻ അടച്ചുപൂട്ടി കൺട്രോൾ റൂമിൽ വിവരമറിയിക്കുകയുമായിരുന്നു. 

പിന്നീട് സോലാപൂർ സ്റ്റേഷനിൽ വെച്ചാണ് പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്തത്.

റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ സിസിടിവി പരിശോധനയിലാണ് പാമ്പിനെ ഒരാൾ ശുചിമുറിയിൽ കൊണ്ടുവയ്ക്കുന്നതാണെന്ന് കണ്ടെത്തിയത്. 

ഏകദേശം 50 ദിവസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ ആർപിഎഫ് സംഘം പിടികൂടിയത്. റെയിൽവേ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. 

Advertisment