പ്രധാനമന്ത്രിയുടെ ഇടപെടൽ. വാരണാസി കൂട്ടബലാത്സംഗ കേസ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

New Update
varanasi

വാരണാസി:  വാരണാസിയില്‍ 19 കാരിയെ 23 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ചന്ദ്രകാന്ത് മീണയെ നീക്കം ചെയ്തു. 

Advertisment

കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കേസില്‍ നേരിട്ട് ഇടപെട്ടതിനെ തുടര്‍ന്നാണ് നടപടി.


വാരണാസി വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയോട്, വാരണാസി പോലീസ് കമ്മീഷണറും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സംഭവത്തെക്കുറിച്ച് വിശദീകരിച്ചു. 


കേസ് കൈകാര്യം ചെയ്തതില്‍ പ്രധാനമന്ത്രി മോദി കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.