വാരണാസിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി റോഡിൽ പെൺകുഞ്ഞിന് ജന്മം നൽകി

'എനിക്ക് അനീതി സംഭവിച്ചു, പക്ഷേ എന്റെ മകളെ ഞാന്‍ തന്നെ വളര്‍ത്തും. മറ്റ് പ്രതികള്‍ക്ക് ശിക്ഷ ലഭിക്കണമെങ്കില്‍ എനിക്ക് നീതി വേണം' എന്ന് ഇര പറഞ്ഞു.

New Update
Untitled

വാരണാസി: ചൗബേപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ഒരു പെണ്‍കുട്ടി പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

Advertisment

പ്രസവവേദന തുടങ്ങിയപ്പോള്‍, ആംബുലന്‍സ് പോലും ലഭിച്ചില്ല. കുടുംബം പോലീസില്‍ നിന്നും ഓണ്‍ലൈന്‍ ഹെല്‍പ്പ് ലൈനിലും സഹായം തേടിയെങ്കിലും ഒരു സഹായവും ലഭിച്ചില്ല.


ഒടുവില്‍ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ഒരു ഓട്ടോയില്‍ കയറ്റി വാരണാസിയിലേക്ക് കൊണ്ടുപോയി. വഴിയില്‍ വെച്ച് ഇര ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അടുത്തുള്ള ഒരു ക്ലിനിക്കില്‍ പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റി, പ്രഥമശുശ്രൂഷയ്ക്ക് ശേഷം പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ മഹിളാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.


ഒരു വര്‍ഷം മുമ്പ് കൂട്ടബലാത്സംഗത്തിന് ഇരയായതായി ഇര പറഞ്ഞു. ഏഴ് പ്രതികളില്‍ രണ്ട് പേര്‍ മാത്രമാണ് ജയിലിലുള്ളത്, അഞ്ച് പേര്‍ സ്വതന്ത്രമായി വിഹരിക്കുന്നു. ഇരയുടെ അമ്മ വികലാംഗയാണ്, അച്ഛന്‍ മാനസിക വെല്ലുവിളി നേരിടുന്ന ആളാണ്. 

'എനിക്ക് അനീതി സംഭവിച്ചു, പക്ഷേ എന്റെ മകളെ ഞാന്‍ തന്നെ വളര്‍ത്തും. മറ്റ് പ്രതികള്‍ക്ക് ശിക്ഷ ലഭിക്കണമെങ്കില്‍ എനിക്ക് നീതി വേണം' എന്ന് ഇര പറഞ്ഞു.

Advertisment