Advertisment

വാരണാസി റെയിൽവേ സ്റ്റേഷനിൽ വൻ തീപിടിത്തം, 200 ബൈക്കുകൾ കത്തിനശിച്ചു

രാത്രി 10.30 ഓടെയാണ് ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

New Update
 Huge fire breaks out at Varanasi railway station, 200 bikes gutted

വാരണാസി:  വാരാണസി റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടുത്തം. റെയില്‍വേ ജീവനക്കാര്‍ക്കായി പ്രത്യേകം നിയുക്തമാക്കിയ പാര്‍ക്കിങ് യാര്‍ഡില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇരുനൂറോളം ഇരുചക്രവാഹനങ്ങള്‍ ചാരമായി.

Advertisment

വെള്ളിയാഴ്ച രാത്രി വാരണാസിയിലെ കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീ പടര്‍ന്നത്. അഗ്‌നിശമന സേനയും റെയില്‍വേ പോലീസും ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തി.

കത്തിയ 200 ബൈക്കുകളും റെയില്‍വേ ജീവനക്കാരുടേതാണെന്ന് കരുതുന്നു. രാത്രി 10.30 ഓടെയാണ് ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ഇത് പരിഹരിക്കാന്‍ വൈദ്യുതി ജീവനക്കാര്‍ എത്തിയെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകുകയായിരുന്നു.

Advertisment