/sathyam/media/media_files/2025/04/27/C10U0Cp28HjZGBxWq8wD.jpg)
ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഹരി യാന സ്വദേശി നാവികസേനാ ലെഫ്റ്റനൻ്റ് ശ്രീ വിനയ് നർവാളിന്റെ (26) കുടുംബത്തിന് 50 ലക്ഷം രൂപയുടെ സാഹായവും കുടുംബത്തിലെ ഒരംഗത്തിന് സർക്കാർ ജോലിയും നൽകുമെന്ന് മുഖ്യമന്ത്രി നായബ് സിംഗ് സൈനി പ്രഖ്യാപിച്ചു.
ഇക്കഴിഞ്ഞ ഏപ്രിൽ 16 നായിരുന്നു വിനയ് നർവാൾ - ഹിമാൻഷി വിവാഹം. വിവാഹശേഷം സ്വിറ്റസർ ലന്റിൽ മധുവിധു ആഘോഷിക്കാൻ പ്ലാൻ ചെയ്തി രുന്നെങ്കിലും അവധി ലഭിക്കാതിരുന്നതിനാൽ പഹ ൽഗാമിലേക്ക് പോകുകയായിരുന്നു.
നാളെമുതൽ ഡൽഹി സർക്കാർ 70 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് 10 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാസഹായം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ചികിത്സ, ആയുഷ്‌മാൻ വയോ വന്ദന കാർഡ് വഴിയാണ് ലഭിക്കുക. സർജറി ഉൾപ്പെടെ എല്ലാ അസുഖങ്ങൾക്കും സൗജന്യചികിത്സ ലഭിക്കുന്നതാണ്. ഇതിൽ 5 ലക്ഷം രൂപ കേന്ദ്രസർക്കാരിന്റെ പിഎംജെഎവൈ പദ്ധതി പ്രകാരവും 5 ലക്ഷം രൂപ ചികിത്സാ ഇൻഷു റന്സ് മുഖാന്തിരം ഡൽഹി സർക്കാരുമാണ് നൽകുക.
ഡൽഹിയിലെ 70 വയസ്സിനുമുകളിൽ പ്രായമുള്ള 6 ലക്ഷം ആളുകൾക്കാണ് വരുമാനപരിധികണക്കാ ക്കാതെ ഈ ആനുകൂല്യം ലഭിക്കുക. നാളെമുതൽ ആധാർ കാർഡ് പ്രകാരമാണ് ഈ പദ്ധതിയിൽ രജി സ്‌ട്രേഷനും ഒപ്പം ആയുഷ്‌മാൻ വയോ വന്ദന കാർഡ് വിതരണവും നടക്കുക.
ഈ യുണിക് ഹെൽത്ത് കാർഡിൽ ഓരോരുത്തരുടെ യും ഹെൽത്ത് റിക്കാർഡ്,പരിശോധനകളുടെ കൃത്യ മായ വിവരണങ്ങൾ, എമെർജൻസി സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും അപ്പ്ലോഡ് ചെയ്യപ്പെടും.
#ഇതും #നാമറിയണം എന്ന ഹെഡിങ്ങിൽ തുടർച്ചയായി ഇക്കാര്യങ്ങൾ പോസ്റ്റ് ചെയ്യാൻ കാരണം, നമ്മൾ കേരളീയരും ടാക്സ് നൽകുന്നവരാണ്. ഒരുപക്ഷേ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടാക്സ് നൽകുന്നത് നമ്മൾ മലയാളികളാണ്.
അത്തരത്തിൽ ജീവിതകാലം മുഴുവനും സർക്കാരി ലേക്ക് ടാക്സ് നൽകിയ ഒരു വ്യക്തിക്ക് കുറഞ്ഞത് 70 വയസ്സ് കഴിയുമ്പോൾ ഇതുപോലുള്ള ചികിത്സാ സഹായം നൽകേണ്ടത് അനിവാര്യമാണ്. കേന്ദ്ര സർ ക്കാർ പ്രഖ്യാപി ച്ച 70 കഴിഞ്ഞവർക്കുള്ള 5 ലക്ഷം രൂപയുടെ ചികിത്സാസഹായം എന്തൊക്കെയോ തടസ്സ ങ്ങൾ നിരത്തി കേര ളം നടപ്പാക്കാതെ നീട്ടുകയാണ്. കേരളം നമ്പർ 1 എന്ന് പുറംമേനി പറഞ്ഞുനടക്കാം ,അത്രേയുള്ളു.അല്ലാതൊരു കഴമ്പുമില്ല.
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ എൻ രാമചന്ദ്രൻ എന്ന മലയാളിയും കൊല്ലപ്പെട്ടു. മുഖ്യമന്ത്രിയൊക്കെ അവിടെ പോയിരുന്നെങ്കിലും സഹായമൊന്നും പ്രഖ്യാപിച്ചതായി ഇതുവരെ അറിയില്ല.
കടമെടുക്കുന്നു, ശമ്പളവും പെൻഷനും നൽകുന്നു, എടു ത്ത കടത്തിൻ്റെ പലിശയടയ്ക്കുന്നു..ഇത് മാത്രമാ ണോ ഒരു ജനാധിപത്യസർക്കാരിന്റെ കടമകൾ ?
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us