ഇനി മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്ല, വി ബി ജി റാം ജി ബില്‍ രാഷ്ട്രപതി അംഗീകരിച്ചു

New Update
images (96)

ന്യൂ​ഡ​ല്‍​ഹി: മ​ഹാ​ത്മാ​ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് പ​ക​ര​മാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​രു​ന്ന വി ​ബി ജി ​റാം ജി (​വി​ക​സി​ത് ഭാ​ര​ത് -ഗാ​ര​ന്‍റി ഫോ​ര്‍ റോ​സ്ഗാ​ര്‍ ആ​ന്‍​ഡ് അ​ജീ​വി​ക മി​ഷ​ന്‍ (ഗ്രാ​മീ​ണ്‍) ബി​ല്ലി​ന് രാ​ഷ്ട്ര​പ​തി​യു​ടെ അം​ഗീ​കാ​രം. പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും പാ​സാ​ക്കി​യ പു​തി​യ തൊ​ഴി​ലു​റ​പ്പ് ബി​ല്‍ ഇ​തോ​ടെ നി​യ​മ​മാ​യി.

Advertisment

പ​ദ്ധ​തി​ക്കെ​തി​രാ​യി വ്യാ​പ​ക പ്ര​തി​ഷേ​ധം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു ബി​ല്ലി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

മ​ഹാ​ത്മാ​ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ പേ​രും ഘ​ട​ന​യും മാ​റ്റി​യു​ള്ള വി ​ബി ജി ​റാം ജി ​ബി​ല്‍ സെ​ല​ക്ട് ക​മ്മി​റ്റി​ക്ക് വി​ട​ണ​മെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം ഉ​ള്‍​പ്പെ​ടെ നേ​ര​ത്തെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ത​ള്ളി​യി​രു​ന്നു.

രാ​ജ്യ​ത്തെ ദ​രി​ദ്ര​രു​ടെ ക്ഷേ​മ​ത്തി​ല്‍ ബി​ല്‍ സു​പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​മെ​ന്നാ​ണ് ബി​ല്ലി​ന്‍ മേ​ലു​ള്ള ച​ര്‍​ച്ച​ക​ള്‍​ക്ക് മ​റു​പ​ടി​യാ​യി കേ​ന്ദ്ര മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍ പാ​ര്‍​ല​മെ​ന്‍റി​നെ അ​റി​യി​ച്ച​ത്.

2005ല്‍ ​യു​പി​എ സ​ര്‍​ക്കാ​ര്‍ ആ​ണ് എം​ജി​എ​ന്‍​ആ​ര്‍​ഇ​ജി​എ ( മ​ഹാ​ത്മാ ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി) അ​വ​ത​രി​പ്പി​ച്ച​ത്. എം​ജി​എ​ന്‍​ആ​ര്‍​ഇ​ജി​എ പ്ര​കാ​രം ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് 100 ദി​വ​സ​ത്തെ തൊ​ഴി​ല്‍ ആ​ണ് ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്ന​ത്.

പു​തി​യ ബി​ല്ല് 100 ദി​വ​സ​ത്തെ തൊ​ഴി​ല്‍ എ​ന്ന​ത് 125 ദി​വ​സ​മാ​യി ഉ​യ​ര്‍​ത്തി. ജോ​ലി പൂ​ര്‍​ത്തി​യാ​യ​തി​ന് ശേ​ഷം 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ വേ​ത​നം ന​ല്‍​ക​ണ​മെ​ന്നും, സ​മ​യ പ​രി​ധി പാ​ലി​ക്കാ​ത്ത പ​ക്ഷം തൊ​ഴി​ല്‍​ര​ഹി​ത വേ​ത​ന​ത്തി​നും ബി​ല്ലി​ല്‍ വ്യ​വ​സ്ഥ​യു​ണ്ട്.

ജ​ല​സു​ര​ക്ഷ, ഗ്രാ​മീ​ണ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍, ഉ​പ​ജീ​വ​ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍, ദു​ര​ന്ത പ്ര​തി​രോ​ധം എ​ന്നി​ങ്ങ​നെ നാ​ല് വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​യി​രി​ക്കും പ​ദ്ധ​തി പ്ര​കാ​രം ജോ​ലി നി​ശ്ച​യി​ക്കു​ക.

സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​ന്‍ ബ​യോ​മെ​ട്രി​ക്‌​സ്, ജി​യോ​ടാ​ഗിം​ഗ് സം​വി​ധാ​ന​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തും. പ​രാ​തി പ​രി​ഹാ​ര​ത്തി​നും വി​വി​ധ ത​ല​ങ്ങ​ളി​ല്‍ വ്യ​വ​സ്ഥ​യു​ണ്ട്.

Advertisment