/sathyam/media/media_files/2025/09/16/1000252784-2025-09-16-16-58-27.webp)
ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ ഹർജികൾ പരിഗണിക്കുന്നത് വീണ്ടും മാറ്റിവച്ച് ഡൽഹി ഹൈക്കോടതി. ജസ്റ്റിസ് നീനു ബെൻസാലിന്റെ ബെഞ്ചിന് മുൻപാകെയാണ് ഹർജി ഇന്ന് ലിസ്റ്റ് ചെയ്തത്.
കേസിൽ ഒക്ടോബർ 28, 29 തീയതികളിൽ ബെഞ്ച് വാദം കേൾക്കും. രണ്ട് ദിവസങ്ങളിലും ഉച്ചയ്ക്ക് 3.30ന് കോതി വാദം കേൾക്കും. പലകുറി കേസ് പരിഗണനയ്ക്കെത്തിയിട്ടും മാറിപ്പോയതായും എത്രയും വേഗം വാദം കേട്ട് കോടതി വിധി പറയണമെന്നും എസ്എഫ്ഐഒ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
ജസ്റ്റിസ് ഗിരീഷ് കട് പാലിയുടെ ബെഞ്ചിന് മുമ്പാകെയാണ് നേരത്തെ ഹർജികൾ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ റോസ്റ്റർ മാറിയതോടെ പുതിയ ബെഞ്ചിന് മുമ്പാകെ എത്തുകയായിരുന്നു.
മുൻപ് കേസ് പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബഞ്ച് വിചാരണ കോടതിയിലെ നടപടികളുമായി മുന്നോട്ടുപോകരുതെന്ന് നിർദേശിച്ചിരുന്നു.
നിലവിലെ ഹർജിയിൽ ഹൈക്കോടതി തീരുമാനം എടുക്കുന്നതുവരെ തുടർനടപടി പാടില്ലെന്നാണ് ഡൽഹി ഹൈക്കോടതിയുടെ നിർദേശം.