വീരപ്പന്‍ വനവും വനവിഭവങ്ങളും സംരക്ഷിച്ചിരുന്നു. 'മറ്റു പലരുടെയും പേരില്‍ സ്മാരകങ്ങള്‍ ഉണ്ടെങ്കില്‍, വീരപ്പനെ മാത്രം ഒഴിവാക്കുന്നത് എന്തിനാണ്?' വനംകൊള്ളക്കാരന്‍ വീരപ്പന് സ്മാരകം പണിയണമെന്ന് ആവശ്യപ്പെട്ട് ഭാര്യ

ഗ്രാമസഭ ഈ ആവശ്യം പിന്തുണച്ചിരുന്നെങ്കിലും, തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ അനുമതി നിഷേധിച്ചിരുന്നു.

New Update
Untitledcloud

ചെന്നൈ: കൊല്ലപ്പെട്ട കുപ്രസിദ്ധ വനംകൊള്ളക്കാരന്‍ വീരപ്പന് സ്മാരകം പണിയണമെന്ന് ആവശ്യം. തമിഴക വാഴ്വുരിമൈ കച്ചിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും വീരപ്പന്റെ ഭാര്യയുമായ മുത്തുലക്ഷ്മിയാണ് ഈ ആവശ്യം ഉന്നയിച്ചത്. 

Advertisment

ഡിണ്ടിഗലില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മന്ത്രി ഐ. പെരിയസാമിയോടാണ് ഭര്‍ത്താവിന്റെ ശവസംസ്‌കാര സ്ഥലത്ത് സ്മാരകം പണിയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മുത്തുലക്ഷ്മി ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ഉടന്‍ അപേക്ഷ നല്‍കുമെന്നും അവര്‍ അറിയിച്ചു.


വീരപ്പന്‍ വനവും വനവിഭവങ്ങളും സംരക്ഷിച്ചിരുന്നുവെന്നുമാണ് മുത്തുലക്ഷ്മിയുടെ വാദം. 'മറ്റു പലരുടെയും പേരില്‍ സ്മാരകങ്ങള്‍ ഉണ്ടെങ്കില്‍, വീരപ്പനെ മാത്രം ഒഴിവാക്കുന്നത് എന്തിനാണ്?' എന്നായിരുന്നു അവരുടെ ചോദ്യം.

ഗ്രാമസഭ ഈ ആവശ്യം പിന്തുണച്ചിരുന്നെങ്കിലും, തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ അനുമതി നിഷേധിച്ചിരുന്നു.

വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ തമിഴ് യുവാക്കളുടെ തൊഴില്‍ അവസരങ്ങള്‍ ബാധിക്കുന്നതില്‍ ആശങ്കയുണ്ടെന്നും മുത്തുലക്ഷ്മി പറഞ്ഞു. സിനിമാതാരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തെയും അവര്‍ വിമര്‍ശിച്ചു. 

 

Advertisment