2025 സാമ്പത്തിക വര്‍ഷത്തില്‍ വെര്‍സ ഇന്നോവേഷന് 88% വരുമാന വളര്‍ച്ച. ദ്രവ്യനഷ്ടം 20% കുറച്ചു; നേട്ടങ്ങള്‍ക്ക് പിന്‍തുണയായത് എഐ അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്ഫോമുകളും നിര്‍മ്മാണ നിക്ഷേപങ്ങളും

എഐ അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്ഫോമുകളും നിര്‍മ്മാണ നിക്ഷേപങ്ങളുമാണ് ഈ നേട്ടങ്ങള്‍ക്ക് പിന്തുണയായത്. 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഡല്‍ഹി: 2025 സാമ്പത്തിക വര്‍ഷത്തില്‍ 88% വരുമാന വളര്‍ച്ച കൈവരിച്ച് ഇന്ത്യയിലെ മുന്‍നിര പ്രാദേശിക ഭാഷാ സാങ്കേതിക പ്ലാറ്റ്ഫോമും ഐഐ അധിഷ്ഠിത സാങ്കേതിക കമ്പനിയുമായ വെര്‍സ ഇന്നോവേഴ്‌സ്.  88% വരുമാന വളര്‍ച്ചയ്‌ക്കൊപ്പം ദ്രവ്യനഷ്ടം കമ്പനി  20% കുറക്കുകയും ചെയ്തു. നടത്തിപ്പിലും ചെലവുനിയന്ത്രണത്തിലും മികച്ച മുന്നേറ്റമാണ് കമ്പനി കാഴ്ച വയ്ക്കുന്നത്.

Advertisment

എഐ അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്ഫോമുകളും നിര്‍മ്മാണ നിക്ഷേപങ്ങളുമാണ് ഈ നേട്ടങ്ങള്‍ക്ക് പിന്തുണയായത്. 


വെര്‍സ ഇന്നോവേഴ്‌സിന്റെ എഐ പ്രവര്‍ത്തനങ്ങളും ഔദ്യോഗിക നിക്ഷേപങ്ങളും ഇന്ത്യന്‍ ഡിജിറ്റല്‍ ഇക്കണോമിയില്‍ വലിയ മുന്നേറ്റം നടത്താന്‍ സഹായിച്ചു. 


പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2024 സാമ്പത്തിക വര്‍ഷത്തിലെ വരുമാനമായ 1,029 കോടിയില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ 1930 കോടി രൂപയായി ഉയര്‍ന്നു. 88% വര്‍ധനവാണ് ഇത്. ആകെ വരുമാനം 64% വര്‍ദ്ധിച്ച് 2024 സാമ്പത്തിക വര്‍ഷത്തിലെ 1,261 കോടിയില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ 2,071 കോടിയായി.

ഏറ്റെടുക്കലുകള്‍ ഒഴികെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 33% വര്‍ദ്ധിച്ച് 2024 സാമ്പത്തിക വര്‍ഷത്തിലെ 1,029 കോടിയില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ 1,373 കോടിയായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സേവനങ്ങളുടെ ചെലവ് 2024 സാമ്പത്തിക വര്‍ഷത്തില്‍ 112% ആയിരുന്നത് 2025 സാമ്പത്തിക വര്‍ഷത്തില്‍ 77% ആയി കുറഞ്ഞു. 


സെര്‍വര്‍ ലീസും സോഫ്റ്റ്വെയര്‍ ചാര്‍ജുകളും ഒഴികെ, ഇത്  2024 സാമ്പത്തിക വര്‍ഷത്തിലെ 83% ആയിരുന്നത് 2025 സാമ്പത്തിക വര്‍ഷത്തില്‍ 56% ആയി വര്‍ദ്ധിച്ചു.


മറ്റ് പ്രവര്‍ത്തന ചെലവുകള്‍ വരുമാനത്തിന്റെ 61% ആയി മെച്ചപ്പെട്ടു, 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 77% ആയിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ശക്തമായ മൂലധന സ്ഥാനം, പ്ലാറ്റ്ഫോമുകള്‍ വികസിപ്പിക്കാനുള്ള കഴിവ്, എഐ അധിഷ്ഠിത നവീകരണത്തില്‍ നിരന്തരമായ ശ്രദ്ധ എന്നിവ മൂലം ഇന്ത്യയുടെ അടുത്ത ഡിജിറ്റല്‍ വളര്‍ച്ചാ തരംഗത്തെ നയിക്കാന്‍ വെര്‍സേ ഇന്നൊവേഷന്‍ പ്രാപ്തമായിരിക്കുകയാണ്.

Advertisment