നടൻ വിഭു രാഘവ് അന്തരിച്ചു

വിഭുവിന്റെ മരണം അടുത്ത സുഹൃത്തുക്കളായ സിമ്പിള്‍ കൗള്‍, കാവേരി പ്രിയം, നടന്‍ കരണ്‍ വീര്‍ മെഹ്റ എന്നിവര്‍ സ്ഥിരീകരിച്ചു. 

New Update
vibhu-raghave

ഡല്‍ഹി: 'നിഷ ആന്‍ഡ് ഉസ്‌കെ കസിന്‍സ്' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രശസ്തനായ നടന്‍ വിഭു രാഘവ് എന്ന വൈഭവ് കുമാര്‍ സിംഗ് രാഘവ് അന്തരിച്ചു. മുംബൈയിലെ നാനാവതി ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. 

Advertisment

ദീര്‍ഘകാലമായി വന്‍കുടല്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന വിഭു തന്റെ രോഗവിവരങ്ങളും ആരോഗ്യ വിവരങ്ങളും പങ്കുവെക്കാറുണ്ടായിരുന്നു.


വിഭുവിന്റെ മരണം അടുത്ത സുഹൃത്തുക്കളായ സിമ്പിള്‍ കൗള്‍, കാവേരി പ്രിയം, നടന്‍ കരണ്‍ വീര്‍ മെഹ്റ എന്നിവര്‍ സ്ഥിരീകരിച്ചു. 

'നിഷ ആന്‍ഡ് ഉസ്‌കെ കസിന്‍സ്', 'സാവധാന്‍ ഇന്ത്യ' തുടങ്ങിയ ജനപ്രിയ ടിവി ഷോകളില്‍ വിഭു പ്രവര്‍ത്തിച്ചിട്ടുണ്ട്. സൗമ്യ ടണ്ടന്‍, അനേരി വജാനി, സിമ്പിള്‍ കൗള്‍ തുടങ്ങിയ താരങ്ങളുടെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം.