ഡൽഹി: ഈസ്റ്ററിന് മുന്നോടിയായിട്ടുള്ള അൻപത് നോമ്പിന്റെ ആരംഭമായി അനുതാപത്തിന്റെ അടയാളമായി നെറ്റിയിൽ കരികൊണ്ടുള്ള കുരിശുമായി നോമ്പിന്റെ ചൈതന്യത്തിലേക്ക് പ്രവേശിക്കുന്ന വിഭൂതിയുടെ തിരുകർമ്മങ്ങൾ ഇന്ന് വൈകുന്നേരം 7 മണിയോടെ ആർ കെ പുരം സെക്ടർ 2ലുള്ള സെന്റ് തോമസ് ദേവാലയത്തിൽ ആരംഭിക്കും. ചടങ്ങുകൾക്ക് വികാരി റവ ഫാ. സുനിൽ അഗസ്റ്റിൻ കാർമികത്വം വഹിക്കും.