ഒഡീഷ വിജിലൻസ് ചരിത്രത്തിലെ റെക്കോർഡ് വേട്ട: ഖനന വകുപ്പ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് 4 കോടിയിലധികം രൂപ പിടിച്ചെടുത്തു

ഓഫീസിലെ മേശയില്‍ നിന്നും മൊഹന്തിയുടെ കൈവശത്തുനിന്നുമായി 1.20 ലക്ഷം രൂപ വേറെയും പിടിച്ചെടുത്തു.

New Update
Untitled

ഭുവനേശ്വര്‍: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഖനന വകുപ്പ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഒഡീഷ വിജിലന്‍സ് ചരിത്രത്തിലെ ഏറ്റവും വലിയ പണശേഖരം കണ്ടെത്തി. കട്ടക്ക് സര്‍ക്കിള്‍ മൈന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ദേബബ്രത മൊഹന്തിയുടെ ഭുവനേശ്വറിലെ ഫ്‌ലാറ്റില്‍ നിന്നാണ് 4 കോടിയിലധികം രൂപ പിടിച്ചെടുത്തത്.

Advertisment

കല്‍ക്കരി ഡിപ്പോയുടെ സുഗമമായ പ്രവര്‍ത്തനത്തിനും ഗതാഗതാനുമതിക്കുമായി ഒരു വ്യാപാരിയില്‍ നിന്ന് 30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മൊഹന്തിയെ വിജിലന്‍സ് സംഘം കെണിവെച്ച് പിടികൂടിയത്. ഇതിന് പിന്നാലെ ഇയാളുടെ ഭുവനേശ്വറിലെ ഫ്‌ലാറ്റ്, ഭദ്രക്കിലെ കുടുംബവീട്, കട്ടക്കിലെ ഓഫീസ് എന്നിവിടങ്ങളില്‍ ഒരേസമയം റെയ്ഡ് നടത്തുകയായിരുന്നു.


ഭുവനേശ്വറിലെ ഫ്‌ലാറ്റില്‍ ട്രോളി ബാഗുകളിലും അല്‍മിറകളിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം. 4 കോടി രൂപയിലധികം ഇതിനോടകം എണ്ണിക്കഴിഞ്ഞു; ബാക്കി തുകയുടെ എണ്ണമെടുക്കല്‍ തുടരുകയാണ്.

ഭുവനേശ്വറിലെ പഹാലയില്‍ 2,400 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഇരുനില കെട്ടിടം, 130 ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ എന്നിവയും കണ്ടെത്തി.


ഓഫീസിലെ മേശയില്‍ നിന്നും മൊഹന്തിയുടെ കൈവശത്തുനിന്നുമായി 1.20 ലക്ഷം രൂപ വേറെയും പിടിച്ചെടുത്തു.


2004-ല്‍ വെറും 8,000 രൂപ ശമ്പളത്തില്‍ ജൂനിയര്‍ മൈനിംഗ് ഓഫീസറായി ജോലിയില്‍ പ്രവേശിച്ച മൊഹന്തി, പടിപടിയായി ഉയര്‍ന്നാണ് ഡെപ്യൂട്ടി ഡയറക്ടര്‍ പദവിയിലെത്തിയത്. കട്ടക്ക്, കേന്ദ്രാപാറ ജില്ലകളുടെ ചുമതലയുള്ള മൈനിംഗ് ഡെപ്യൂട്ടി ഡയറക്ടറായി ഇക്കഴിഞ്ഞ ജനുവരി 7-നാണ് ഇയാള്‍ ചുമതലയേറ്റത്.

Advertisment