‘എന്റെ ഹൃദയം തകർന്നു’, കരൂർ ദുരന്തത്തിൽ പ്രതികരിച്ച് നടൻ വിജയ്

New Update
vijay karur

ചെന്നൈ: രാജ്യത്തെ നടുക്കിയ കരൂർ ദുരന്തത്തിൽ ഒടുവിൽ പ്രതികരിച്ച് നടൻ വിജയ്. തന്റെ ഹൃദയം തകർന്നുവെന്നും അസഹനീയമായ ദുഖത്തിലാണ് താനെന്നും നടൻ വിജയ്. എക്സിലൂടെയാണ് താരത്തിന്റെ പ്രതികരണം. ദുരന്തം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് വിജയുടെ പ്രതികരണം.

Advertisment

ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട തന്റെ സഹോദരി സഹോദരന്മാരുടെ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം അറിയിക്കുന്നതായും വിജയ് പ്രതികരിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കാൻ താൻ പ്രാർത്ഥിക്കുന്നുവെന്നും വിജയ് എക്സിൽ കുറിച്ചു.

കരൂരിൽ നടൻ വിജയ് യുടെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് നിരവധി ആളുകൾക്ക് ജീവൻ നഷ്ടമായത്. നിലവിൽ 38 മരണം ഉണ്ടായതായാണ് റിപ്പോർട്ടുകൾ. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവും അനുശോചിച്ചു. അപകടത്തെ തുടർന്ന് റാലി നിർത്തിവെച്ച് വിജയ് സംഭവ സ്ഥലത്ത് നിന്നും അപ്പോൾ തന്നെ മടങ്ങിയിരുന്നു.

Advertisment